
തിരുവനന്തപുരം: പൊള്ളലേറ്റതിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങി കിണറ്റിൽ ചാടിയ യുവതി മരിച്ചു. തേക്കട ചീരാണിക്കര കാരംകോട് നെയ്തോട് തടത്തരികത്ത് വീട്ടിൽ സൗമ്യ (32) ആണ് മരിച്ചത്. ഭർത്താവ് സജി ആശുപത്രിയിൽ ചികിത്സയിലാണ്.
ആനാട് വട്ടറത്തല പാലയ്ക്കലിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ഈ സമയം ഇവരുടെ മൂന്ന് വയസ്സുള്ള മകൻ ഇവാനും വീട്ടിലുണ്ടായിരുന്നു.
പൊള്ളലേറ്റ നിലയിൽ വീട്ടിൽ നിന്ന് പുറത്തേക്ക് ഓടിയ സൗമ്യ അയൽപക്കത്തെ കിണറ്റിൽ ചാടുകയായിരുന്നു. തുടർന്ന് ഭർത്താവും ബന്ധുക്കളും ചേർന്ന് സൗമ്യയെ കിണറ്റിൽ നിന്ന് കരയ്ക്കെത്തിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.







Comments