തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെബി ഗണേഷ് കുമാർ രംഗത്ത്. ജനറൽ സെക്രട്ടറിയെ പുറത്താക്കുകയല്ല തന്റെ ലക്ഷ്യം. പുറത്താക്കാൻ കഴിയില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. കഴിയും എന്നാണ് അതിനുള്ള മറുപടി. ചങ്ങനാശ്ശേരി തലൂക്കിലെ കരയോഗാംഗങ്ങൾ വിചാരിച്ചാൽ അത് സാധിക്കും. അതിന് അവർ നന്മ ചെയ്യാൻ തയ്യാറായാൽ മാത്രം മതിയെന്നും ഗണേഷ് കുമാർ പറഞ്ഞു.
തന്റെ പത്തനാപുരത്തെ തോൽവിക്ക് പിന്നിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ടെന്നും, അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും ഗണേഷ് കുമാർപറഞ്ഞു. മന്നത്ത് ആചാര്യന്റെ പരിശ്രമഫലമായി ഉണ്ടായ എൻഎസ്‌എസ് തകർക്കുന്നതിനു കൂട്ടുനിൽക്കരുത് എന്ന് അച്ഛൻ പറഞ്ഞിരുന്നു. ആ വാക്കുകളാണ് താൻ അനുസരിക്കുന്നത്.
സുകുമാരൻ നായരുടെ മകളെ കുറിച്ചും മകനെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും പറയാനുണ്ടെന്നും എൻഎസ്എസ് വഴി കിട്ടിയ കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യം അല്ല എന്ന് നായർ സമുദായ അംഗങ്ങൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കിട്ടുന്നത് കൊണ്ട് കഴിഞ്ഞു കൂടാം എന്ന് നായന്മാർ കരുതരുത്. ധനലക്ഷ്മി ബാങ്കിലെ രേഖകൾ എന്റെ കൈയിലുണ്ട്. ധനലക്ഷമി ബാങ്ക് പ്രശ്നത്തിൽ സുകുമാരൻ നായരെ രക്ഷിക്കാൻ പോയയാൾ ഇപ്പോൾ മറ്റൊരു കേസിൽ ജയിലിൽ കഴിയുകയാണ്. ബദൽ സംഘടന ഉണ്ടാക്കില്ലെന്നും പോരാട്ടത്തിൽ ഒപ്പം ഉണ്ടാകുമെന്നും സാധാരണ കരയോഗാംഗമായി കഴിയാനാണ് ആഗ്രഹമെന്നും ഗണേഷ് പറഞ്ഞു.
ഉത്തരം ചോദിക്കുമ്പോൾ കൊഞ്ഞനം കുത്തരുത്. ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ കേസ് കൊടുക്കാനാണ് പറയുന്നത്. കേസിന്റെ ആവശ്യമില്ല, ജനങ്ങൾ അറിഞ്ഞാൽ മതി. പാതിരാത്രി പിരിച്ചുവിടാൻ അധികാരമുണ്ടെന്ന് പറയുന്ന ഹുങ്കിനെയാണ് ചോദ്യം ചെയ്യുന്നത്. മന്നം സമാധിയിൽ ശിവഗിരിയിലേതുപോലെ ശുദ്ധിയായും വൃത്തിയായും വന്ന് വന്ദിക്കാനുള്ള അവസരം എല്ലാവർക്കും നൽകണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Comments