ന്യൂഡൽഹി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായുള്ള നാല് പ്ലാനുകൾ പിൻവലിച്ച് എയർടെൽ. 299, 579, 619, 649 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി ഒഴിവാക്കിയത്. പ്രീപെയ്ഡ് പ്ലാനുകളുടെ ഘടന ലളിതമാക്കുന്നതിനും ശരാശരി വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് മാറ്റം.
ഏറ്റവും ശ്രദ്ധേയമായ മാറ്റം 299 രൂപയുടെ പ്ലാൻ പിൻവലിച്ചതാണ്. പകരം ഉപഭോക്താക്കൾക്ക് 349 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കേണ്ടിവരും. 299 രൂപ പ്ലാനിനെ അപേക്ഷിച്ച് ഏകദേശം 16 ശതമാനം അധിക ചെലവാണിത്. എന്നാൽ, പഴയ പ്ലാനിലെ പ്രതിദിനം 1.5 ജിബി ഡേറ്റയ്ക്ക് പകരം 349 രൂപ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റ ലഭിക്കും.
അതേസമയം, 28 ദിവസത്തെ വാലിഡിറ്റിയുള്ള 199, 219 രൂപ പ്ലാനുകൾ നിലവിൽ തുടരുന്നുണ്ട്. അൺലിമിറ്റഡ് കോളിങ് ലഭിക്കുന്ന ഈ പ്ലാനുകളിൽ യഥാക്രമം 2 ജിബിയും 3 ജിബിയും മാത്രമാണ് ആകെ ഡേറ്റ ലഭിക്കുക. കൂടുതൽ ഡേറ്റ ആവശ്യമുള്ളവർക്ക് അധിക ഡേറ്റ റീചാർജ് ചെയ്യേണ്ട സാഹചര്യമുണ്ടാകും. എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും ഒരേസമയം നിരക്ക് വർധിപ്പിക്കുന്നതിന് പകരം തിരഞ്ഞെടുത്ത പ്ലാനുകളിൽ മാത്രമാണ് എയർടെൽ മാറ്റം വരുത്തിയിരിക്കുന്നത്. കൂടുതൽ ഡേറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക വരുമാനം നേടുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.

Comments