പലര്‍ക്കും നായ്ക്കുട്ടികള്‍ ഉടമകളുടെ വീട്ടിലെ ഒരംഗത്തിന് തുല്യമാണ്. അവരുടെ കാര്യങ്ങള്‍ നോക്കാനും പരിപാലിക്കാനുമൊക്കെ വീട്ടിലെ അംഗങ്ങളെല്ലാം മത്സരിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും തൊഴിലിടങ്ങളില്‍ നായ്ക്കളെ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായി മാറാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് വനക്കാർക്ക് അവരുടെ വളർത്തുനായ്ക്കളെ ജോലിസ്ഥലത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണ് ആമസോണിന്റെ ‘ഡോഗ്-ഫ്രണ്ട്‌ലി’ ഓഫീസുകള്‍.
ഇപ്പോഴിതാ ലിയോ എന്ന ഗോള്‍ഡൻ റിട്രീവർ ഇനത്തില്‍പ്പെട്ട നായയുടെ ഓഫീസിലെ ഒരു സാധാരണ പ്രവൃത്തിദിനം ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ലിയോ ദി റെസ്ക്യൂ’ എന്ന പേരില്‍ സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ടുള്ള ഗോള്‍ഡൻ റിട്രീവർ നായ്ക്കുട്ടിയാണിത്. ‘ആമസോണില്‍ ജോലി ചെയ്യുന്ന ഒരു നായയുടെ ജീവിതത്തിലെ ഒരു ദിവസം...’ എങ്ങനെയാണെന്നാണ് ഈ വീഡിയോ കാണിച്ചു തരുന്നത്. ലിയോയുടെ ദിനചര്യകള്‍ കാണുന്ന ഏതൊരാള്‍ക്കും അവന്റെ പ്രവൃത്തിദിനം ശരിക്കും ആസ്വാദ്യകരമായി തോന്നും.
ഈ നായ്ക്കുട്ടിയുടെ തൊഴില്‍ദിനം തുടങ്ങുന്നത് രാവിലെയാണ്. രാവിലെ 8.30-നാണ് ലിയോയുടെ ദിവസം ആരംഭിക്കുന്നത്. ഉടമകള്‍ക്കൊപ്പം കാറില്‍ ഓഫീസിലേക്ക് തിരിക്കുന്ന ലിയോ 9 മണിയോടെ ജോലിസ്ഥലത്തെത്തി ലിഫ്റ്റില്‍ കയറുന്നു. 9.05-ന് ജോലിസ്ഥലത്തുള്ള ‘കൊക്കോ’ എന്ന മറ്റൊരു നായയെ കണ്ടുമുട്ടുകയും അതിനോടൊപ്പം കളിക്കുകയും ചെയ്യുന്നത് കാണാം. ഒരു മണിക്കൂറിന് ശേഷം നായ്ക്കുട്ടി ലഘുഭക്ഷണം കഴിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ ലിയോ തന്റെ ഉടമസ്ഥർക്കൊപ്പം ഉച്ചഭക്ഷണത്തിന് തയ്യാറെടുക്കും.
ഉച്ചഭക്ഷണത്തിന് ശേഷം 12.30-ന് ലിയോ ഒരു ചെറിയ നടത്തത്തിന് പോകും. തുടർന്ന് തന്റെ ജോലിയുടെ ഏറ്റവും വലിയ ആകർഷണങ്ങളില്‍ ഒന്നായി മാറുന്നത് ഉച്ചയുറക്കത്തിന്റെ സമയമാണ്. ഉച്ചയ്ക്ക് 1 മണിക്ക് ലിയോ ഉറങ്ങാൻ കിടക്കും. വൈകുന്നേരം 3.30-ഓടെ ഉണരുന്ന ലിയോ ഉടമസ്ഥരുടെ സ്നേഹ പ്രകടനങ്ങള്‍ ഏറ്റുവാങ്ങുന്നു. 4.30 ന് ജോലി സമയം കഴിയാനുള്ള കാത്തിരിപ്പ്. 5.30 ന് ഓഫീസ് വിടാനുള്ള സന്തോഷത്തില്‍ ലിയോ തുള്ളിച്ചാടുന്നതും കാണാം.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ പല കാഴ്ച്ചക്കാരുടെയും ഹൃദയം കീഴടക്കുകയാണ്. സാധാരണ കാണാറുള്ള ‘ഡേ ഇൻ മൈ ലൈഫ്’ നിന്ന് ഏറെ വ്യത്യസ്തവും ആസ്വാദ്യകരവുമാണ് ഈ വീഡിയോയെന്നാണ് പലരും കുറിക്കുന്നത്. മനസ്സ് കീഴടക്കുകയാണ് ഈ വീഡിയോയെന്നും
ആമസോണിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, അമേരിക്കയിലെ 129-ലധികം ആമസോണ്‍ ഓഫീസുകളിലായി 15,000-ത്തിലധികം നായ്ക്കള്‍ നിലവില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയിലും യൂറോപ്പിലും ഈ പദ്ധതിയുണ്ട്, പങ്കെടുക്കുന്ന നായ്ക്കളുടെയും ഓഫീസുകളുടെയും എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയും ചെയ്യുന്നുണ്ട്.
മൃഗങ്ങള്‍ക്കും ഉടമകള്‍ക്കും ഒരുപോലെ മികച്ച അനുഭവം നല്‍കുന്ന സൗകര്യങ്ങളും പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. നായ്ക്കള്‍ക്ക് കളിക്കാനുള്ള പ്രത്യേക സ്ഥലങ്ങള്‍, ഡോഗ്-ഫ്രണ്ട്‌ലി ഇവന്റുകള്‍, ഇളവുകളോടെയുള്ള പെറ്റ് ഇൻഷുറൻസ്, രജിസ്റ്റർ ചെയ്ത നായ്ക്കള്‍ക്കുള്ള വെല്‍ക്കം പാക്കേജുകള്‍, കൂടാതെ സൗജന്യ ഭക്ഷണങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

Comments