കോഴിക്കോട് : യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ശേഷം മൃതദേഹത്തെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് തടമ്പാട്ട് താഴം പീസ് ഗാര്‍ഡനില്‍ പി. വൈശാഖനെയാണ് വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുമാസം മുമ്പ് കേസില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച വൈശാഖന് കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ജനുവരി 24 നായിരുന്നു മോരിക്കരയിലെ വൈശാഖന്റെ ഐഡിയല്‍ എന്ന ഇന്‍ഡസ്ട്രീയല്‍ സ്ഥാപനത്തിനുള്ളില്‍ യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മരണശേഷം യുവതിയെ വൈശാഖന് പീഡിപ്പിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് തന്റെ സ്ഥാപനത്തില്‍ എത്തിച്ചാണ് വൈശാഖന് യുവതിയെ കൊലപ്പെടുത്തിയത്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു ഇവര്‍. തുടര്‍ന്ന് യുവതി തന്നെ വിവാഹം കഴിക്കാന്‍ വൈശാഖനെ നിര്‍ബ്ബന്ധിച്ചതാണ് കാരണം.
ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ജ്യൂസില്‍ മയക്കുമരുന്ന് നല്കി യുവതിക്ക് നല്കി കഴുത്തില്‍ കുരുക്കിട്ട ശേഷം കയറി നിന്നിരുന്ന സ്റ്റൂള് തട്ടിമാറ്റിയായിരുന്നു വൈശാഖന് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരണം ഉറപ്പ് വരുത്തിയ ശേഷം മൃതദേഹത്തെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ ശേഷം ഭാര്യയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖ് ആയിരിക്കുമെന്ന്് യുവതി ഡിസംബര്‍ 24 ന് എഴുതിയത് പോലീസ് കണ്ടെത്തിയതാണ് വഴിത്തിരിവായത്.
രണ്ടുപേര്‍ക്കും മരിക്കാനായി ഒരേ കയറില്‍ രണ്ടു കുരുക്കുകള്‍ തയ്യാറാക്കിയിരുന്നു. യുവതിയെ വിശ്വസിപ്പിക്കാന്‍ കുറഞ്ഞയളവില്‍ ഉറക്കഗുളിക ഇട്ട ജ്യൂസ് വൈശാഖന് കുടിക്കുകയും കൂടിയ അളവില്‍ ഉറക്കഗുളിക ഇട്ട ജ്യൂസ് യുവതിക്ക്് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുരുക്കില്‍ തലയിടാന്‍ നിര്‍ബ്ബന്ധിച്ചു. യുവതി ഇതിന് വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ചു സമ്മതിപ്പിക്കുകയും പാതിമയക്കത്തിലായ യുവതിയെ സ്റ്റൂളില്‍ കയറ്റി നിര്‍ത്തി കുടുക്കിടുവിച്ച ശേഷം സ്റ്റൂള് തട്ടിമാറ്റുകയായിരുന്നു.
യുവതിയെ കൗമാരകാലം മുതല്‍ പീഡിപ്പിച്ചിരുന്നതിന്റെ പേരില്‍ ഇയാള്‍ക്കെതിരേ മുമ്പ് പോക്സോകേസും എടുത്തിരുന്നു. 16 വയസ്സ് മുതല്‍ വൈശാഖന് തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിക്കുകയാണെന്നും യുവതി ഡയറിയില്‍ കുറിച്ചിരുന്നു. പ്ലസ് ടൂ ക്ലാസ്സ് മുതല്‍ ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു.

Comments