ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആത്മവിശ്വാസത്തോടെ തുടങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന യശസ്വി ജയ്‌സ്വാൾ റണ്ണൗട്ടായി പുറത്തായി. 37 പന്തിൽ അഞ്ച് ഫോറുകളോടെ 32 റൺസെടുത്താണ് താരം മടങ്ങിയത്. സ്‌കോർ 47ൽ നിൽക്കെയായിരുന്നു വിക്കറ്റ് നഷ്ടമായത്. ഓപ്പണർ കെഎൽ രാഹുലുമായുണ്ടായ ആശയക്കുഴപ്പമാണ് റണ്ണൗട്ടിലേക്ക് നയിച്ചത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. കെഎൽ രാഹുൽ 27 റൺസും ദേവ്ദത്ത് പടിക്കൽ 29 റൺസുമായി ക്രീസിലുണ്ട്.
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ 600-ാം ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ശേഷം 600 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവിന് നിർണായകമായ പരമ്പര കൂടിയാണിത്. ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഹോം ടെസ്റ്റ് പരമ്പരകളിലെ തോൽവികൾ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര.
നിലവിൽ ഒമ്പത് ടെസ്റ്റുകളിൽ നാല് ജയവും നാല് തോൽവിയുമായി 48.15 പോയിന്റ് ശതമാനത്തോടെ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഫൈനൽ സാധ്യത നിലനിർത്താൻ ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 2-0ന് സ്വന്തമാക്കുകയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം.

Comments