ന്യൂഡൽഹി: ചൈനയുടെ തീരുവ വെട്ടിപ്പിന് ഒത്താശ ചെയ്യുന്ന "ഷാഡോ ട്രാൻസ്‌ഷിപ്മെന്റ് ശൃംഖല" പ്രവർത്തിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ, കാനഡ, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 40-ലധികം യുഎസ് വ്യാപാര പങ്കാളികളെ ഡൊണാൾഡ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു. ഇത്തരം നിയമവിരുദ്ധ രീതികൾ കണ്ടെത്താനും ശിക്ഷിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
'ദി ഗ്രേറ്റ് ട്രാൻസ്‌ഷിപ്മെന്റ് സ്കാം'എന്ന പേരിൽ ട്രംപ് ചുമത്തിയ ഉയർന്ന തീരുവകൾ ഒഴിവാക്കാൻ, കുറഞ്ഞ തീരുവയുള്ള മൂന്നാം രാജ്യം വഴി ചരക്കുകൾ അയക്കുന്ന "നിയമവിരുദ്ധ ട്രാൻസ്‌ഷിപ്മെന്റിനെക്കുറിച്ചുള്ള" ആശങ്കകൾ ഉയർത്തിക്കാട്ടിക്കൊണ്ടുള്ള വൈറ്റ് ഹൗസ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്.തായ്‌വാൻ, മെക്സിക്കോ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം തുടങ്ങിയ മറ്റ് രാജ്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അന്യായ വ്യാപാര രീതികളെ പ്രതിരോധിക്കാൻ ട്രംപ് ഭരണകൂടം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ സെക്ഷൻ 301 തീരുവ ചുമത്തിയ 2018-ന് ശേഷമാണ് ട്രാൻസ്‌ഷിപ്മെന്റുകൾ വർധിച്ചതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
"വർഷങ്ങളായി, കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് 40-ലധികം രാജ്യങ്ങളിലൂടെ തങ്ങളുടെ കയറ്റുമതി വെളുപ്പിച്ചെടുക്കാൻ ഈ മഹാ ട്രാൻസ്‌ഷിപ്മെന്റ് തട്ടിപ്പ് അവസരം നൽകിയിട്ടുണ്ട്," എന്ന് നവാരോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.നിയമവിരുദ്ധമായ ട്രാൻസ്‌ഷിപ്മെന്റ് സാധ്യതകൾ ഉള്ള 40-ലധികം രാജ്യങ്ങളെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ചില രാജ്യങ്ങളിൽ, വ്യാപാര ശൃംഖലകൾക്കിടയിൽ തന്നെ ഇത്തരം അപകടങ്ങൾ ഉൾച്ചേർന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ചൈനയുമായി ബന്ധപ്പെട്ട സപ്ലൈ ചെയിനുകളുമായി കൂടുതൽ ഇഴുകിച്ചേർന്നവയാണ് മറ്റ് ചില രാജ്യങ്ങൾ. ചൈനീസ് ചരക്കുകൾ വഴിതിരിച്ചുവിടാൻ അനുകൂലമായ സാഹചര്യമുള്ള രാജ്യങ്ങളാണ് മൂന്നാമതുള്ളത്.കുറഞ്ഞ കൂലി, ദുർബലമായ കസ്റ്റംസ് നിരീക്ഷണം, അല്ലെങ്കിൽ മുൻഗണനാപരമായ യുഎസ് വ്യാപാര പ്രവേശനം എന്നിവയുള്ള പ്രദേശങ്ങളിലേക്ക് ചൈനീസ് നിർമ്മാതാക്കൾക്ക് ചരക്കുകൾ എത്തിക്കാൻ ഇതിലൂടെ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പുനെ-ഗുജറാത്ത്-ചെന്നൈ ഉൽപ്പാദന മേഖല പമ്പുകളും കംപ്രസ്സറുകളും വാങ്ങികൂട്ടുന്നുണ്ടെന്നും, ഇത് സിൻസിനാറ്റി, ഡേട്ടൺ, കൊളംബസ് എന്നിവിടങ്ങളിലെ വ്യാവസായിക വിതരണ ശൃംഖലയെ ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പൂനെയിൽ നിന്ന് 'ഇന്ത്യൻ ഉൽപ്പന്നമായി' പുറത്തുകടക്കുന്ന ഒരു ചൈനീസ് പമ്പ് എന്നത് സിൻസിനാറ്റിയിലോ ഡേട്ടണിലോ കൊളംബസിലോ നിർമ്മിക്കപ്പെടാത്ത (അതായത്, അമേരിക്കൻ തൊഴിലാളികൾക്ക് തൊഴിൽ നൽകാത്ത) ഒരു പമ്പാണ്. എന്ന് നവാരോ പറഞ്ഞു.
നിയമവിരുദ്ധമായി ട്രാൻസ്‌ഷിപ് ചെയ്യപ്പെടുന്ന ചരക്കുകളുടെ വാർഷിക മൂല്യം ഏകദേശം 40 ബില്യൺ ഡോളർ മുതൽ 303 ബില്യൺ ഡോളർ വരെയാണെന്ന് റിപ്പോർട്ട് കണക്കാക്കുന്നു. നവാരോയുടെ റിപ്പോർട്ട് അനുസരിച്ച്, ഒരു ഷിപ്പ്മെന്റിൽ ട്രാൻസ്‌ഷിപ് ചെയ്ത ചരക്കുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്താൻ സഹായിക്കുന്നതിന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനുമായി ചേർന്ന് വൈറ്റ് ഹൗസ് എഐ പിന്തുണയുള്ള ഒരു "ഡിറ്റക്റ്റീവ് ബോർഡർ" വികസിപ്പിച്ചുവരികയാണ്. ഷിപ്പ്മെന്റ് ഡാറ്റ, റൂട്ടിംഗ് ചരിത്രങ്ങൾ തുടങ്ങിയ വിവരങ്ങൾ ഈ സിസ്റ്റം പ്രയോജനപ്പെടുത്തുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Comments