More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'സ്റ്റോപ്പ്' എന്ന് ആംഗ്യം കാണിച്ച് സോണിയാ ഗാന്ധി; സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ പാടിയത് വിവാദത്തില്‍

Authored by Web Desk | Last updated: 15 Aug 2026, 1:03 PM | 1 min read

Print
'സ്റ്റോപ്പ്' എന്ന് ആംഗ്യം കാണിച്ച് സോണിയാ ഗാന്ധി; സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവന്‍ പാടിയത് വിവാദത്തില്‍
ന്യൂഡൽഹി: എ.ഐ.സി.സി. ആസ്ഥാനത്തുനടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം മുഴുവനായി പാടിയത് വിവാദമായി. മുതിർന്ന നേതാവ് സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇടയ്ക്കുകയറി ഇടപെട്ടെങ്കിലും ഗാനം നിർത്തിയില്ല. സാധാരണയായി ഗാനത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് കോൺഗ്രസ് പതിവായി ആലപിക്കാറുള്ളതെങ്കിൽ, ഇത്തവണ ഗാനം പൂർണമായി പാടിയതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ വന്ദേമാതരം ആലപിക്കാൻ തുടങ്ങിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്. സോണിയാഗാന്ധി ഉൾപ്പെടെയുള്ളവർ ആദ്യത്തെ രണ്ട് ചരണങ്ങൾക്ക് ചുണ്ടനക്കുന്നുണ്ടായിരുന്നുവെങ്കിലും, രണ്ട് ചരണങ്ങൾ കഴിഞ്ഞും ഗാനം തുടർന്നതോടെ സോണിയയുടെ മുഖഭാവം മാറി. ഇക്കാര്യത്തിലുള്ള അതൃപ്തി അവർ ഉടൻതന്നെ ഖർഗെയോട് സൂചിപ്പിച്ചു. ഇതിനിടെ മറുവശത്ത് നിൽക്കുകയായിരുന്ന രാഹുൽഗാന്ധി ഇരുവർക്കും നേരെ നെറ്റി ചുളിച്ച് അതൃപ്തി കലർന്ന ഒരു നോട്ടമെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

നേതാക്കളുടെ ഇടപെടലുകൾ തുടർന്നുവെങ്കിലും ഗാനം മുഴുവൻ പാടിത്തീർന്നു. സോണിയയാണ് ഏറ്റവും ശക്തമായി ഗാനം നിർത്താൻ ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് അവർ ഖർഗയേയും പിറകിലുള്ളവരേയും ബന്ധപ്പെടുകയും, കൈയുയർത്തി ഗാനം നിർത്താൻ ആവശ്യപ്പെടുകയും 'സ്റ്റോപ്പ്' എന്ന് പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിൽ ഇടപെട്ടശേഷം ഖർഗെ പിന്നീട് സോണിയയോട് എന്തോ സംസാരിച്ച് അനുനയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

1937 മുതൽ കോൺഗ്രസ് പിന്തുടരുന്ന നയത്തിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ചത് എ.ഐ.സി.സി. ആസ്ഥാനത്തുണ്ടായ വലിയ ജാഗ്രതക്കുറവായാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ വന്ദേമാതരത്തെച്ചൊല്ലി വലിയ രാഷ്ട്രീയവിവാദങ്ങൾ നിലനിൽക്കെയാണ് ഈ സംഭവമുണ്ടായത്. ചെങ്കോട്ടയിലെ രാജ്യത്തിന്റെ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കാതെയാണ് എ.ഐ.സി.സി. ആസ്ഥാനത്തെ ആഘോഷങ്ങളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്.

ദേശീയഗാനത്തിന് മുൻപ് വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശന നിർദേശം നൽകിയിരുന്നു. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യദിനച്ചടങ്ങിൽ വന്ദേമാതരം ഒഴിവാക്കുകയും ദേശീയഗാനം മാത്രം ആലപിക്കുകയും ചെയ്തത് വലിയ ചർച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എ.ഐ.സി.സി. ആസ്ഥാനത്ത് ഗാനം മുഴുവനായി ആലപിച്ചത് കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നതയ്ക്ക് കാരണമായിരിക്കുന്നത്. വന്ദേമാതരം ബിൽ പാർലമെന്റിൽ വന്നപ്പോൾ രാജ്യത്ത് കൂടുതൽ വിഭജനം സൃഷ്ടിക്കുമെന്നാരോപിച്ച് അതിനെതിരെ ശക്തമായി നിലകൊണ്ട പാർട്ടിയാണ് കോൺഗ്രസ് എന്നത് ഈ വിവാദത്തിന് ആഴം കൂട്ടുന്നു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിജയ്ക്ക് സല്യൂട്ട് നൽകി തൃഷ; അഴിമതി ഇല്ലാതാക്കുന്നത് സ്വാതന്ത്ര്യത്തിന് തുല്യമാണെന്ന് വിജയ്

വിജയ്ക്ക് സല്യൂട്ട് നൽകി തൃഷ; അഴിമതി ഇല്ലാതാക്കുന്നത് സ്വാതന്ത്ര്യത്തിന് തുല്യമാണെന്ന് വിജയ്

ഇന്ത്യ വിശ്വഗുരു ആകുന്നത് പലർക്കും താൽപ്പര്യമില്ല; കാവി കർമ്മത്തെയും അറിവിനെയും സൂചിപ്പിക്കുന്നു; മോഹൻ ഭാഗവത്

ഇന്ത്യ വിശ്വഗുരു ആകുന്നത് പലർക്കും താൽപ്പര്യമില്ല; കാവി കർമ്മത്തെയും അറിവിനെയും സൂചിപ്പിക്കുന്നു; മോഹൻ ഭാഗവത്

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ; സംസ്ഥാന സർക്കാർ ഒഴിവാക്കി, കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ; സംസ്ഥാന സർക്കാർ ഒഴിവാക്കി, കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് താൽക്കാലികമായി നീക്കം ചെയ്തു; 'വെറും ഭീരുക്കൾ' എന്ന് വിമർശിച്ച് ദിപ്കെ

സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് താൽക്കാലികമായി നീക്കം ചെയ്തു; 'വെറും ഭീരുക്കൾ' എന്ന് വിമർശിച്ച് ദിപ്കെ

മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റുകള്‍  സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയ നടപടി; മെറ്റയോട് വിശദീകരണം തേടി കേരള പോലീസ്

മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റുകള്‍ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയ നടപടി; മെറ്റയോട് വിശദീകരണം തേടി കേരള പോലീസ്

ഇങ്ങനെ സൗജന്യം തരല്ലേ എന്ന് ബെംഗളൂരു സ്വദേശിനി; സ്വിഗ്ഗി നൽകിയത് വിഷമുള്ള ഉമ്മത്തിൻ കായ!

ഇങ്ങനെ സൗജന്യം തരല്ലേ എന്ന് ബെംഗളൂരു സ്വദേശിനി; സ്വിഗ്ഗി നൽകിയത് വിഷമുള്ള ഉമ്മത്തിൻ കായ!

Comments