തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയഗാനം മാത്രമാണ് ആലപിച്ചത്. അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മേയർ വി.വി. രാജേഷ് പതാക ഉയർത്തിയതിന് പിന്നാലെ വന്ദേമാതരം മുഴുവനായി ആലപിച്ചു.
രാജ്യത്തെ ജനങ്ങൾ പുതിയ മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുകയാണെന്നും നഗരസഭ ജനങ്ങൾക്ക് പ്രതീക്ഷ നൽകിയാണ് മുന്നോട്ടുപോകുന്നതെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിലെ സ്വാതന്ത്ര്യദിനാഘോഷത്തിലും വന്ദേമാതരം മുഴുവനായി ആലപിച്ചു.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലൊന്നിലും വന്ദേമാതരം ആലപിച്ചില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി മുഖ്യാതിഥിയായ ചടങ്ങിലും വിവിധ ജില്ലകളിൽ മന്ത്രിമാർ പങ്കെടുത്ത പരിപാടികളിലും ദേശീയഗാനം മാത്രമാണ് ആലപിച്ചത്. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് ദേശീയഗാനം മാത്രം ഉൾപ്പെടുത്തിയതെന്നാണ് വിവരം. സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലും വന്ദേമാതരം ആലപിച്ചില്ല.
വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലർ നേരത്തെ വിവാദമായിരുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സർക്കുലർ താഴേക്ക് കൈമാറുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്തതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. സർക്കുലർ പിൻവലിച്ചില്ലെങ്കിലും കേരളത്തിൽ വന്ദേമാതരം ആലപിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ചേരിതിരിവ് പ്രകടമായി. പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ ദേശീയഗാനം ആലപിച്ചപ്പോൾ ബിജെപി കൗൺസിലർമാർ മറുവശത്ത് വന്ദേമാതരം ചൊല്ലി.
വന്ദേമാതരം ചൊല്ലുമെന്ന് മേയറെ നേരത്തെ അറിയിച്ചിരുന്നെന്നാണ് ബിജെപി കൗൺസിലർമാരുടെ വാദം. എന്നാൽ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീയുടെ പ്രതികരണം.

Comments