ന്യൂഡൽഹി: ഡൽഹിയിൽ യാത്രയ്ക്കിടെ അപരിചിതമായ വഴിയിലൂടെ സഞ്ചരിച്ച റാപിഡോ ബൈക്ക് ടാക്സി ഡ്രൈവർ വാഹനം നിർത്താൻ വിസമ്മതിച്ചതിനെ തുടർന്ന്, ഭയന്നുപോയ യുവതി ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ നിന്ന് ചാടിരക്ഷപ്പെട്ടു. പരിക്കേറ്റ യുവതി റാപിഡോയുടെ സുരക്ഷാ വീഴ്ചയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ആയേഷ ശ്രീവാസ്തവ എന്ന യുവതി തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്.
ഓഫീസിലേക്ക് പോകുന്നതിനായാണ് ആയേഷ റാപിഡോ ബൈക്ക് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ ഡ്രൈവർ ആളൊഴിഞ്ഞതും തനിക്ക് പരിചയമില്ലാത്തതുമായ ഒരു വഴിയിലൂടെയാണ് വണ്ടി ഓടിച്ചതെന്ന് അവർ പറഞ്ഞു. വിശ്വവിദ്യാലയത്തിലേക്കുള്ള എളുപ്പവഴിയാണെന്നാണ് ഡ്രൈവർ ഇതിന് മറുപടി നൽകിയത്. എന്നാൽ അസ്വസ്ഥത തോന്നിയ ആയേഷ മറ്റൊരു വഴിയിലൂടെ പോകാനോ സ്കൂട്ടർ നിർത്താനോ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അത് കൂട്ടാക്കിയില്ല.
തുടർന്ന് വണ്ടി നിർത്താൻ ആവശ്യപ്പെട്ട് അവർ ഡ്രൈവറെ അടിക്കാൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. മറ്റ് മാർഗങ്ങളൊന്നുമില്ലാതെ ജീവനിൽ ഭയന്നാണ് അവർ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ നിന്ന് ചാടിയത്. വീഴ്ചയിൽ കൈകൾക്കും കാലുകൾക്കും തലയ്ക്കും പരിക്കേറ്റ അവർക്ക് പിന്നീട് വൈദ്യസഹായം തേടേണ്ടിവന്നു.
ആദ്യം പരാതി നൽകിയപ്പോൾ റാപിഡോ കസ്റ്റമർ സപ്പോർട്ടിൽ നിന്ന് സമയബന്ധിതമായ പ്രതികരണമുണ്ടായില്ലെന്നും ആയേഷ കുറ്റപ്പെടുത്തി. തുടർന്ന് ഡ്രൈവറുടെ വിവരങ്ങൾ ആവശ്യപ്പെട്ടും നടപടി ആവശ്യപ്പെട്ടുമാണ് അവർ സോഷ്യൽ മീഡിയയുടെ സഹായം തേടിയത്.
“റാപിഡോ, എനിക്ക് ഡ്രൈവറുടെ വിവരങ്ങൾ വേണം, ഈ സംഭവത്തിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നറിയണം. എത്രയും പെട്ടെന്ന് ഡ്രൈവറുടെ വിവരങ്ങൾ സഹിതം പരിഹാരം വേണം. ഇത് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള കാര്യമാണ്. ദിവസേന ആയിരക്കണക്കിന് സ്ത്രീകൾ യാത്ര ചെയ്യുന്ന റാപിഡോയിൽ ഇതൊരു വലിയ സുരക്ഷാ പ്രശ്നമാണ്! ആ ഡ്രൈവറിന് അർഹമായ ശിക്ഷ ലഭിക്കണം," വീഡിയോ പങ്കുവെച്ചുകൊണ്ട് അവർ കുറിച്ചു.

Comments