കോഴിക്കോട്: കഴിഞ്ഞദിവസം കെ.എസ്.ആര്.ടി. സി. ബസിന് നേരെ മുട്ടയേറ് ഉണ്ടായ സംഭവം വന്‍ വിവാദമായ മാറുന്നതിനിടയില്‍ അതിന് മുമ്പ് ബംഗലുരുവിന് സമീപം കണ്ടക്ടറുടേയും ഡ്രൈവറുടേയും മരണത്തിനിടയാക്കിയ കെ.എസ്.ആര്.ടി.സി ബസ് അപകടവും സംശയത്തിന്റെ മുനയില്‍. ബുധനാഴ്ച രാത്രി 9.10-ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി.യുടെ സൂപ്പര്‍ ഡീലക്സ് ബസിനുനേരേയാണ് മുട്ടയേറുണ്ടായത്. ആവരഗെരെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തുവെച്ചായിരുന്നു ആക്രമണം.
ഇതോടെ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്.ടി.സി. ബസ് മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ ബിഡദിയില്‍ വെച്ച് ആക്രമണത്തിന് ഇരയായ സംഭവവും അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് എങ്കിലും. അന്നും ബസിന് നേരെ മുട്ടയേറ് പോലെയുള്ള എന്തെങ്കിലും സംഭവം ഉണ്ടായോ എന്നാണ് സംശയം. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സി.പി. ജോണ്‍ കര്‍ണാടക സര്‍ക്കാരിന് കത്തുനല്‍കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കെ.എസ്.ആര്.ടി.സി. ബസില്‍ മുട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. രക്ഷാപ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങളിലും മുട്ടയുടെ അവശിഷ്ടങ്ങളുണ്ടെന്നാണ് അവര്‍ പറയുന്നത്. ഓഗസ്റ്റ് എട്ടിന് ബിഡദിക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ കോഴിക്കോട് വെള്ളയില്‍ സ്വദേശി മിഥിലേഷ്, കണ്ടക്ടര്‍ ചേവായൂര്‍ സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. 20 പേര്‍ക്ക് സാരമായി പരിക്കേറ്റു.
ഈ മേഖലയില്‍ മുട്ടയെറിഞ്ഞ് വാഹനത്തെ അപകടത്തില്പെടുത്തിയശേഷം കൊള്ളയടിക്കുന്ന പ്രവണതയുള്ളതായി സൂചനയുണ്ട്. ബുധനാഴ്ച രാത്രി ഡ്രൈവറുടെ കാഴ്ചമറച്ച് നിയന്ത്രണം നഷ്ടപ്പെടാനിടയാക്കുന്ന തരത്തിലാണ് ചില്ലിലേക്ക് മുട്ടകളെറിഞ്ഞത്. റോഡില്‍നിന്നു പൊങ്ങിനില്ക്കുന്ന സര്‍വീസ് റോഡില്‍നിന്ന് മൂന്നുപേര്‍ എറിഞ്ഞ മുട്ട ചില്ലില്‍ തട്ടിച്ചിതറുകയായിരുന്നെന്ന് ഡ്രൈവര്‍ ബി. സുരേഷ് പറഞ്ഞു. സംഭവത്തില്‍ ദൃശ്യങ്ങള്‍ സഹിതം കെ.എം.സി.സി. കര്‍ണാടക ആഭ്യന്തരമന്ത്രിക്ക് പരാതി നല്കി.
ബിഡദി രാമനഗര ഭാഗത്ത് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവാണെന്നും പരാതിയില്‍ പറയുന്നു. കെ.എസ്.ആര്.ടി.സി.യും അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക പോലീസിന് പരാതിനല്‍കി.

Comments