തിരുവനന്തപുരം: കിളിമാനൂരിൽ മൊബൈൽ ഫോൺ ചാർജറിന്റെ അഡാപ്റ്ററിനുള്ളിൽ ഒളിപ്പിച്ച 3 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൊരുന്തമൺ സ്വദേശി അബിൻ പി. ആർ (21) ആണ് ഡാൻസാഫ് സംഘവും കിളിമാനൂർ പൊലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
കിളിമാനൂരും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിൽപ്പന നടക്കുന്നതായി റൂറൽ എസ്.പി. പ്രശാന്തൻകാണി ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
പൊരുന്തമൺ ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെ സംശയം തോന്നിയ ബൈക്ക് പൊലീസ് തടഞ്ഞുനിർത്തി യുവാവിനെ പരിശോധിച്ചു. തുടർന്ന് പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ഫോൺ ചാർജറിന്റെ അഡാപ്റ്റർ പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

Comments