തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും സൃഷ്ടിക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി നേരിടാൻ ‘കേരള ഫ്ളെഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിയുടെ ഭാഗമായി ഐഐടി വിദഗ്ധർ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രളയപ്രതിരോധ സംവിധാനത്തിന്റെ സമഗ്ര രൂപരേഖ ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധർ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയ മുന്നൊരുക്കങ്ങളാണ് സംഘം നിർദേശിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റിമോട്ട് സെൻസിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാർന്ന മഴ പ്രവചന സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെ പ്രളയസാധ്യതയുള്ള മേഖലകൾ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പ് നൽകാനും പദ്ധതിയിലൂടെ സാധിക്കും.
പുഴകൾ, തടാകങ്ങൾ, കായലുകൾ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്നത് പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്ന് ശാസ്ത്രീയമായി പഠിച്ചശേഷം മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്നും ഐഐടി സംഘം നിർദേശിച്ചു.
പദ്ധതിയുടെ സാങ്കേതിക പ്രായോഗികത, സാമ്പത്തിക ബാധ്യത, നടപ്പാക്കൽ രീതി എന്നിവ വിശദമായി പരിശോധിക്കാൻ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിർദേശം നൽകി. ഇരു വകുപ്പുകളും സംയുക്തമായി വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുക.

Comments