മലയാളത്തിലെ യുവനടിമാരില്‍ ഏറെ ആരാധകരുളള താരമാണ് മമിത ബൈജു. ഹണി ബീ 2 സെലിബ്രേഷന്‍, സര്‍വോപരി പാലാക്കാരന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചുകൊണ്ട് സിനിമ ജീവിതം തുടങ്ങിയ മമിത, ചെറിയ റോളുകളിലൂടെ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും പിന്നീട് പ്രധാന വേഷങ്ങളിലേക്ക് എത്തുകയും ചെയ്തയൊരാളാണ്.
മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് താരം. വിജയ്‌ക്കൊപ്പം അഭിനയിച്ച ജനനായകന് പിന്നാലെ സൂര്യ നായകനായ വിശ്വനാഥ് ആന്‍ഡ് സണ്‍സ് ആണ് മമിതയുടേതായി ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം.
യാതൊരു ബാക്ക് ഗ്രൗണ്ടുമില്ലാതെയാണ് മമിത സിനിമാ ലോകത്തേക്ക് എത്തിയത്. അതുകൊണ്ട് താന്‍ തെരഞ്ഞെടുക്കുന്ന കരിയറിനെ കുറിച്ച് തന്റെ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നാണ് മമിത പറയുന്നത്.
'താന്‍ തെരഞ്ഞെടുക്കുന്ന കരിയര്‍ സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ അച്ഛനും അമ്മയ്ക്കുമൊക്കെ സംശയം ഉണ്ടായിരുന്നു. പക്ഷെ അത് അവര്‍ പുറത്ത് കാണിച്ചിരുന്നില്ല. അവര്‍ക്ക് ഒരു ധാരണയുമില്ലാത്ത ഇന്‍സ്ട്രിയിലേക്കാണ് ഞാന്‍ ചെല്ലുന്നത്. ആരേയും പരിചയമില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഇവള്‍ എങ്ങോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്, എന്ത് ഭാവിച്ചാണ് എന്നൊക്കെയുള്ള സംസാരങ്ങള്‍ എന്റെ ഫാമിലി ഡിസ്‌കഷനുകളില്‍ വന്നിരുന്നുവെന്ന് ഞാന്‍ പിന്നീട് അറിഞ്ഞിട്ടുണ്ട്.
സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന കാലം ജീവിതത്തിലെ ഏറ്റവും ഇന്‍ഡ്രസ്റ്റിങ് ആയ കാലഘട്ടമായിരുന്നു. കാരണം ആ യാത്ര എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്കറിയില്ല. അറ്റം കാണാന്‍ പറ്റാത്ത ഒരു ടണലിന്റെ ഉള്ളിലൂടെ പോയ്ക്കൊണ്ടിരിക്കുന്ന ഒരു ഘട്ടം ആയിരുന്നു അത്.
കുറച്ച് ഓവര്‍ വെല്‍മിങ്ങും, അതുപോലെ ഒരുപാട് സംശയങ്ങളുമുള്ള സമയം. പക്ഷെ മുന്നില്‍ ഒരു വെളിച്ചം കാണും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോവുകയായിരുന്നു. ഒരുപക്ഷെ ഇപ്പോഴത്തെ ഘട്ടത്തേക്കാളും ഓര്‍ത്തിരിക്കുന്ന, നാളെ ആരോടെങ്കിലും അഭിമാനത്തോടെ പറയാന്‍ സാധിക്കുന്ന എന്റെ ജീവിതത്തിലെ കാലഘട്ടമായിരുന്നു അത്'-മമിത പറയുന്നു.

Comments