പുതിയ ബന്ധങ്ങള്‍ ഏവര്‍ക്കും ആവേശം നല്‍കുന്ന ഒന്നാണ്, എന്നാല്‍ തുടക്കത്തില്‍ തന്നെ അമിതമായി കാര്യങ്ങള്‍ ചെയ്തുനല്‍കുന്നത് (Overgiving) ബന്ധത്തില്‍ നിശബ്ദമായി അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കാം. ഇത് തിരിച്ചറിയാനും നിങ്ങളുടെ ഡേറ്റിങ് ശീലങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്താനും ചില കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഒരു പുതിയ ബന്ധത്തിന്റെ ആവേശത്തില്‍, നല്ലൊരു ഇംപ്രഷന്‍ ഉണ്ടാക്കാനായി നാം പലപ്പോഴും അതിരുകടന്ന് കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ തുടക്കം മുതലേ സ്വന്തം ആവശ്യങ്ങളേക്കാള്‍ പങ്കാളിയുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് ആരോഗ്യകരമല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കും. അമിത പരിചരണം തിരിച്ചറിയാനും പകരം ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും ശ്രമിയ്ക്കണം...
1. അയാളെ ഇപ്പോള്‍ തന്നെ നിങ്ങളുടെ കാമുകനായി കാണരുത് - ബന്ധത്തിലെ ഉത്തരവാദിത്തങ്ങള്‍ വളരെ നേരത്തെ തന്നെ ഏറ്റെടുക്കരുത്. അയാളെക്കുറിച്ച് നിങ്ങള്‍ക്ക് എത്രതന്നെ ആവേശം തോന്നിയാലും, അയാള്‍ ഇതുവരെ നിങ്ങളുടെ കാമുകനായിട്ടില്ല. അതിനാല്‍ അയാളുടെ വീട് വൃത്തിയാക്കുക, ഭക്ഷണം പാകം ചെയ്തു നല്‍കുക, അല്ലെങ്കില്‍ അയാളുടെ വളര്‍ത്തുനായയെ നടക്കാന്‍ കൊണ്ടുപോകുക എന്നിവയൊന്നും ചെയ്യരുത്.
2. നിങ്ങളുടെ സമയക്രമം (Schedule) മാറ്റിമറിക്കരുത് - നിങ്ങള്‍ പരിചയപ്പെട്ടു വരുന്ന ഒരാള്‍ക്കായി സ്വന്തം കാര്യങ്ങള്‍ മാറ്റിവെക്കുന്നതിന് പകരം സ്വന്തം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് വേണ്ടത്. 'അയാളെ ഉള്‍ക്കൊള്ളിക്കാനായി നിങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തരുത്. നിങ്ങളുടെ സ്വന്തം പ്ലാനുകള്‍ക്കും പ്രതിജ്ഞാബദ്ധതകള്‍ക്കും എപ്പോഴും ഒന്നാം സ്ഥാനം നല്‍കുക.
3. നിരന്തരമുള്ള മെസ്സേജിങ് നിയന്ത്രിക്കുക - ഡേറ്റിങ്ങിന്റെ ആദ്യഘട്ടങ്ങളില്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സംഭാഷണങ്ങള്‍ ഒഴിവാക്കണം. മെസ്സേജ് അയക്കുന്നതിന്റെ സമയം കുറയ്ക്കുക. ദിവസം മുഴുവന്‍ മെസ്സേജ് ചെയ്തുകൊണ്ടിരിക്കുന്നത് ഒരു റിയല്‍ റിലേഷന്‍ഷിപ്പില്‍ ചെയ്യേണ്ട കാര്യമാണ്.
4. ഡേറ്റുകള്‍ ചെറുതും അര്‍ത്ഥവത്തായതുമാക്കുക - തുടക്കത്തില്‍ തന്നെ മണിക്കൂറുകളോളം ഒരുമിച്ച് ചെലവഴിക്കുന്നതിന് പകരം കാര്യങ്ങളെ പതുക്കെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിയ്ക്കുക. ചെറുതും വ്യക്തമായ ലക്ഷ്യമുള്ളതുമായ ഡേറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നീണ്ട സമയത്തെ സമ്പര്‍ക്കങ്ങള്‍ ബന്ധത്തിന്റെ പില്‍ക്കാല ഘട്ടങ്ങളിലേക്ക് മാറ്റിവെക്കുക.
5. പരസ്പരമുള്ള ശ്രമങ്ങള്‍ക്ക് അവസരം നല്‍കുക - ആരോഗ്യകരമായ ബന്ധങ്ങളില്‍ ഇരുഭാഗത്തുനിന്നും തുല്യമായ പങ്കാളിത്തം ഉണ്ടായിരിക്കണം. രണ്ടുപേരും ഒരുപോലെ പ്രയത്‌നിക്കാനുള്ള അവസരം നല്‍കുക. പ്ലാനിങ്ങും മറ്റെല്ലാ കാര്യങ്ങളും നിങ്ങള്‍ തനിയെ ചെയ്ത് അതിരുകടന്ന പരിശ്രമം നടത്തരുത്.
6. വൈകാരികമായ അടുപ്പം (Emotional Intimacy) ആദ്യം വളര്‍ത്തിയെടുക്കുക - ശാരീരികമായി അടുക്കുന്നതിന് മുന്‍പ് നല്ലൊരു വൈകാരിക ബന്ധം സ്ഥാപിക്കുന്നതുവരെ കാത്തിരിക്കുക. വൈകാരികമായ അടുപ്പം ഉണ്ടാക്കിയെടുക്കുന്നതുവരെ ശാരീരികമായ അടുപ്പത്തിലേക്ക് കടക്കാതിരിക്കുക.
7. നിങ്ങളുടെ സ്വന്തം ജീവിതം നിലനിര്‍ത്തുക - ഒരു പുതിയ ബന്ധത്തില്‍പ്പെട്ട് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ദിനചര്യകള്‍, സൗഹൃദങ്ങള്‍, സ്വയം പരിചരണം (Self-care) എന്നിവ അതേപടി നിലനിര്‍ത്തുക.
8. അവരുടെ കഴിവുകളെയല്ല (Potential), ഇപ്പോഴത്തെ പരിശ്രമത്തെ മാത്രം വിലയിരുത്തുക - ഒരാള്‍ ഭാവിയില്‍ എന്തായി മാറാം എന്നതിനെ അടിസ്ഥാനമാക്കി കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം, ഇപ്പോള്‍ അവര്‍ നിങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് മുമ്പ് അയാളുടെ ഭാഗത്തു നിന്നുള്ള ശ്രമങ്ങള്‍ വിലയിരുത്തുക. അയാളുടെ ഭാവിയിലെ സാദ്ധ്യതകളെയല്ല, അയാള്‍ ഇപ്പോള്‍ നല്‍കുന്ന ശ്രദ്ധയും ഊര്‍ജ്ജവുമാണ് നിങ്ങള്‍ തിരിച്ചു നല്‍കേണ്ടത്.

Comments