ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. റിക്റ്റര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 20 പേര്‍ മരിച്ചു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നെങ്കിലും ഇത് പിന്നീട് പിൻവലിച്ചു. ശനിയാഴ്ച പ്രാദേശിക സമയം 5.58നാണ് ഭൂചലനം ഉണ്ടായത്.
കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപിൽ ഭൂമിക്കടിയിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിൽ നിന്നാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നിരവധി തുടര്‍ ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ഒട്ടേറെ കെട്ടിടങ്ങളും വീടുകളും തകർന്നു. ഇതേ തുടർന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ഫ്‌ളോറസ് ദ്വീപില്‍ പ്രാദേശിക സമയം അഞ്ച് മണിക്കാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ 15 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായതെന്ന് ഇന്തോനേഷ്യന്‍ മെറ്റീരിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് ഏജന്‍സി അറിയിച്ചു. ആദ്യ ചലനമുണ്ടായതിന് പിന്നാലെ അതേ പ്രദേശത്ത് 6.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവുമുണ്ടായി. തീരപ്രദേശത്തുള്ള ജനങ്ങളോട് സുരക്ഷിതമായിരിക്കാനുള്ള മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളില്‍ കയറരുതെന്നാണ് പ്രധാന അറിയിപ്പ്. ദുരന്തത്തിന്റെ ആഘാതം അളക്കാനും മരണസംഖ്യ കൃത്യമായി രേഖപ്പെടുത്താനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഗീകിയോ പ്രദേശത്ത് നിന്നും 2000ത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടെ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്.

Comments