തിരുവനന്തപുരം: ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരം മണിവിളയിൽ ആർഎസ്എസ് സംഘടിപ്പിച്ച ‘സങ്കൽപ് 2026’ പരിപാടിയിൽ മുഖ്യപ്രഭാഷകനായാണ് വിസി പങ്കെടുത്തത്.
പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച ശേഷമാണ് വിസി പ്രസംഗിച്ചത്. ലോകത്ത് ഉപയോഗിക്കുന്ന മരുന്നുകളിൽ 60 ശതമാനവും ഇന്ത്യയാണ് നിർമിക്കുന്നതെന്നും സായിപ്പിന് മരുന്ന് ആവശ്യമുണ്ടെങ്കിൽ ഇന്ത്യ നിർമിച്ചുനൽകേണ്ട അവസ്ഥയിലേക്ക് രാജ്യം എത്തിയെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത് കുട്ടികൾക്ക് ചെറുപ്പം മുതൽ വിദ്യാഭ്യാസം നൽകുന്നതിനാണെന്നും ഇതിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് മൂന്ന് വയസുള്ള കുട്ടികൾക്കാണെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
നാല് വർഷ ബിരുദ വിദ്യാഭ്യാസ രീതി കേരളം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും കേരള സർവകലാശാലയിൽ താൻ അത് നടപ്പാക്കിയെന്നും ഇപ്പോൾ എല്ലാവരും അത് നടപ്പാക്കുകയാണെന്നും വിസി അവകാശപ്പെട്ടു.

Comments