കൊട്ടാരക്കര: കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കൊട്ടാരക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ. എൻഎസ്എസ് പ്രസ്ഥാനത്തെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പരസ്യമായി വിമർശിച്ചതിൽ പ്രതിഷേധിച്ച് യൂണിയൻ അംഗം ജി. തങ്കപ്പൻ പിള്ള അവതരിപ്പിച്ച പ്രമേയത്തിലാണ് ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
ആർ. ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിന് എൻഎസ്എസിന്റെ പിന്തുണയും തണലുമാണ് പല കാര്യങ്ങൾക്കും സഹായമായതെന്ന് പ്രമേയത്തിൽ പറയുന്നു. അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞപ്പോഴും ബാലകൃഷ്ണപിള്ളയ്ക്ക് ആശ്വാസമായത് സുകുമാരൻ നായരുടെ ഇടപെടലായിരുന്നുവെന്നും ആരോപണമുണ്ട്. ബാലകൃഷ്ണപിള്ളയ്ക്ക് താൽപര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കുന്നതിൽ സുകുമാരൻ നായർ പ്രധാന പങ്കുവഹിച്ചെന്നും യൂണിയൻ അവകാശപ്പെട്ടു.
ഗണേഷ് കുമാർ സദാചാരവിരുദ്ധമായും സംസ്കാരശൂന്യമായും പ്രവർത്തിച്ചുവെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ അംഗമായിരിക്കെ സനാതന ധർമത്തിനും ഹൈന്ദവ ആചാരങ്ങൾക്കും വിരുദ്ധമായി മറ്റൊരു മതത്തിൽ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഇത്തരം നടപടികളാണ് പത്തനാപുരത്തെ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമായതെന്നും പ്രമേയത്തിൽ പറയുന്നു.
പത്തനാപുരം താലൂക്ക് യൂണിയൻ ഭരണം എൻഎസ്എസ് ആസ്ഥാനം ഏറ്റെടുക്കേണ്ടിവന്ന സാഹചര്യം ഗണേഷ് കുമാർ വികലമായി ചിത്രീകരിക്കുകയാണെന്നും താലൂക്ക് യൂണിയൻ ആരോപിച്ചു. സമുദായത്തെയും നേതൃത്വത്തെയും അവഹേളിക്കുന്ന ഗണേഷ് കുമാറിന് എൻഎസ്എസ് കരയോഗത്തിൽ അംഗമായി തുടരാൻ അവകാശമില്ലെന്നും ഉടൻ രാജിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കൊട്ടാരക്കര താലൂക്കിലെ 150 കരയോഗങ്ങളും എൻഎസ്എസ് നേതൃത്വത്തിനും ജി. സുകുമാരൻ നായർക്കും പൂർണ പിന്തുണ പ്രഖ്യാപിച്ചു. എൻഎസ്എസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നതായും താലൂക്ക് യൂണിയൻ വ്യക്തമാക്കി.

Comments