ആലപ്പുഴ : അരൂർ- തുറവൂർ ഉയരപ്പാതയുടെ അപ്രോച്ച് റോഡിനായി സ്ഥാപിക്കുന്ന കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന മണൽ ഇരുചക്രവാഹനയാത്രക്കാർക്ക് അപകടഭീഷണിയൊരുക്കുന്നു. മഴ സമയത്ത് റോഡിൽ കുഴമ്പ് രൂപത്തിലാണ് മണൽ ഒലിച്ചിറങ്ങുന്നത്. 2 ദിവസത്തിനുള്ളിൽ നാലു ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപെട്ടത്.
തുറവൂർ കവലയ്ക്ക് തെക്കുഭാഗത്തായിരുന്നു അപകടം. അപ്രോച്ച് റോഡിന്റെ ഇരുവശവും കോൺക്രീറ്റ് കട്ടകളുപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിച്ചശേഷം മണൽ നിറയ്ക്കുകയാണ് ചെയ്യുന്നത്. നിർമാണത്തിലെ അപാകതയാണ് മണൽ ഒലിച്ചിറങ്ങാൻകാരണമെന്നാണ് ജനങ്ങൾ പറയുന്നത്.

Comments