പഞ്ഞക്കർക്കിടകം കഴിഞ്ഞ് ചിങ്ങം പിറക്കുമ്പോഴാണ് കാലാവസ്ഥയ്ക്ക് പോലും ഒരു ഉണർവും ഉന്മേഷവും ഉണ്ടാകുന്നത്. അത്തം പിറക്കുന്നതോടെ മലയാളക്കര ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയായി. ഓണസദ്യയ്ക്ക് നിറവേകാനുള്ള മുന്നൊരുക്കങ്ങളും ഓണക്കോടിയെടുക്കലും പൂക്കളമൊരുക്കലും എല്ലാമായി മലയാളമനസ്സിൽ ഉത്സാഹത്തിന്റെ പെരുമ്പറമുഴങ്ങുന്ന സമയമാണ് ഓണക്കാലം.
ഓണക്കളികളും ഓണപ്പാട്ടും മറ്റും ഓർമ്മകളിലേക്ക് ഒതുങ്ങുന്ന രീതിയിലായെങ്കിലും ഓണപ്പൂക്കളമിടാൻ മലയാളിക്ക് ഇന്നും ഒരു ആവേശമാണ്. ഇന്ന് നമ്മൾ കടകളിൽ വാങ്ങാൻ കിട്ടുന്ന പൂക്കളും റെഡിമെയ്ഡ് പൂക്കളങ്ങളും കൊണ്ട് തൃപ്തിപ്പെടുമ്പോൾ, നമുക്ക് പ്രകൃതി തന്നെ പൂക്കൾ തന്നിരുന്ന ‘പണ്ടൊരുകാല’മുണ്ടായിരുന്നു. അന്ന് പൂക്കളമിടുമ്പോൾ ചില നിയമങ്ങളും പിന്തുടർന്നിരുന്നു. ഓരോ ദിവസവും ഏതൊക്കെ പൂക്കൾ കൊണ്ട് പൂക്കളം അലങ്കരിക്കണമെന്ന നിയമം പിന്തുടർന്ന ഗ്രാമീണ മനസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്.
ഒന്നാം ദിവസമായ അത്തം നാളിൽ ഒരു നിര പൂവ് മാത്രമാണ് ഇടേണ്ടത്. ചുവന്ന പൂക്കൾ ഒഴിവാക്കുകയും കഴിവതും തുമ്പപ്പൂവ് മാത്രം ഉപയോഗിച്ചുമാണ് പൂക്കളമൊരുക്കേണ്ടത്. രണ്ടാം നാളിൽ മുക്കുറ്റിപൂവും മറ്റ് മഞ്ഞ നിറത്തിലുള്ള പൂക്കളും ഉപയോഗിക്കും. രണ്ട് നിരകളിലായാണ് പൂക്കളമിടേണ്ടത്. മൂന്നാം നാൾ മൂന്ന് തരം പൂക്കളും മൂന്ന് നിരയുമാണ് പൂക്കളം. മൂന്നാം ദിവസം മുതൽ ചുവന്ന നിറമുള്ള പൂക്കളും ഉപയോഗിച്ചു തുടങ്ങാം. നാലാം ദിവസം നാലുനിരകളിൽ പലനിറങ്ങളുള്ള പൂക്കൾ ഉപയോഗിക്കാം.
അഞ്ചാം ദിവസം പൂക്കളത്തിന്റെ വലിപ്പം കൂട്ടുകയും അതിനനുസരിച്ച് ആകൃതികൾ പരിഷ്കരിക്കുകയും ചെയ്യും. ആറാം ദിവസം പൂക്കൾ ആറ് നിരകളിലായിരിക്കും. ഏഴാം ദിവസമാണ് മൂലം. ഈ നാളിൽ പൂക്കളം ചതുരാകൃതിയിലാവണം. എട്ടാം ദിവസമായ പൂരാടത്തിന് പൂക്കളത്തിൽ തൃക്കാക്കരയപ്പനുള്ള പീഠമൊരുക്കും. ഇതോടെ പൂക്കളത്തിന്റെ വലിപ്പം വീണ്ടും വർദ്ധിപ്പിക്കും.
ഉത്രാടനാളിൽ പൂക്കളത്തിന്റെ വലിപ്പം പരമാവധിയാക്കും. ഈ ദിവസമായിരിക്കും ഏറ്റവും മനോഹരമായി പൂക്കളമൊരുക്കാൻ ആളുകൾ മത്സരിക്കുക. പത്താം നാൾ തിരുവോണം. അന്ന് രാവിലെ തന്നെ അതിമനോഹരമായി പൂക്കളമൊരുക്കി ഓണത്തപ്പനെ പ്രതിഷ്ഠിക്കും. ഓണത്തപ്പന് അട നിവേദിക്കുന്നതും പത്താം നാളാണ്.
പൂക്കളത്തിൽ ഉപയോഗിക്കുന്ന പൂക്കളിൽ ഏറ്റവും വിശുദ്ധികൽപ്പിക്കുന്നത് തുമ്പപ്പൂവിനാണ്. മുക്കുറ്റി, അരളി, ചെമ്പകം, ചെണ്ടുമല്ലി, വാടാമല്ലി തുടങ്ങിയ പൂക്കളാണ് സാധാരണയായി പൂക്കളമൊരുക്കാൻ ഉപയോഗിച്ചിരുന്നത്.

Comments