
ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. തങ്ങളുടെ വിശേഷങ്ങളെല്ലാം കരീന സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സെയ്ഫിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച ഹൃദ്യമായ കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാകുന്നത്.
"എന്റെ എക്കാലത്തെയും 'റൈഡ് ഓര്‍ ഡൈ' പങ്കാളിക്ക് ജന്മദിനാശംസകള്‍... നിങ്ങളില്ലാത്ത ജീവിതം എത്ര ബോറായിരിക്കും... ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലെ ചിത്രങ്ങളെല്ലാം അദ്ദേഹം അനുമതി നല്‍കിയവയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്," എന്നായിരുന്നു കരീന കുറിച്ചത്.
"എന്റെ എക്കാലത്തെയും 'റൈഡ് ഓര്‍ ഡൈ' പങ്കാളിക്ക് ജന്മദിനാശംസകള്‍... നിങ്ങളില്ലാത്ത ജീവിതം എത്ര ബോറായിരിക്കും... ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലെ ചിത്രങ്ങളെല്ലാം അദ്ദേഹം അനുമതി നല്‍കിയവയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്," എന്നായിരുന്നു കരീന കുറിച്ചത്.
സെയ്ഫിനൊപ്പം സന്തോഷത്തോടെ പുഞ്ചിരിച്ചുനില്‍ക്കുന്ന ചിത്രങ്ങളും, മക്കള്‍ക്കൊപ്പമുള്ള സെയ്ഫിന്റെ മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സെയ്ഫിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കമന്റുകള്‍ കുറിക്കുന്നത്.
'തഷാന്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് സെയ്ഫ് അലി ഖാനും കരീനയും പ്രണയത്തിലായത്. തുടര്‍ന്ന് 2012 ഒക്‌ടോബറില്‍ ഇരുവരും വിവാഹിതരായി. തൈമൂര്‍ അലി ഖാന്‍, ജെഹാംഗീര്‍ അലി ഖാന്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്. 'തഷാന്‍', 'ഓങ്കാര', 'കുര്‍ബാന്‍', 'ഏജന്റ് വിനോദ്' തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
നടി അമൃത സിംഗ് ആയിരുന്നു സെയ്ഫിന്റെ ആദ്യ ഭാര്യ. ഇരുവരും വിവാഹമോചിതരായ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം കഴിക്കുന്നത്. ബോളിവുഡ് താരം സാറ അലിഖാന്‍, നടന്‍ ഇബ്രാഹിം അലിഖാന്‍ എന്നിവരാണ് അമൃത-സെയ്ഫ് ദമ്പതികളുടെ മക്കള്‍.
അതേസമയം, 'ഹൈവാന്‍' ആണ് സെയ്ഫിന്റതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. 'തഷാന്‍' എന്ന ചിത്രത്തിനുശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. ചിത്രം സെപ്റ്റംബര്‍ 11-ന് തിയേറ്ററിലെത്തും.
മലയാളിതാരം പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള 'ദായ്‌റ'യാണ് കരീനയുടെ പുതിയ ചിത്രം. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 സെപ്റ്റംബര്‍ 18-ന് തിയേറ്ററുകളിലെത്തും.







Comments