തന്റെ പുതിയ ചിത്രം ടോക്‌സിക്കിനെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി നടന്‍ യഷ്. ചിത്രത്തിലെ ചില രംഗങ്ങള്‍ അശ്ലീലത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യഷിന്റെ പ്രതികരണം.
ഇന്ത്യ ടി.വിയുടെ ആപ് കി അദാലത്ത് പരിപാടിയില്‍ സംസാരിക്കവെയാണ് സിനിമയിലെ ചില രംഗങ്ങളെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ യഷ് തളളിയത്. ‘അശ്ലീലത തെറ്റാണ്. ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാകും, ഞാന്‍ ഒന്ന് ചുംബിക്കുക പോലും ചെയ്തിട്ടില്ല. എല്ലാത്തിനും വ്യക്തമായ അതിര്‍വരമ്പുണ്ട്, അത് ഞങ്ങള്‍ മനസ്സിലാക്കുന്നു. സിനിമയില്‍ സൗന്ദര്യാത്മകമായി വേണം ചിത്രീകരിക്കാന്‍. പിന്നീട് കാഴ്ചയില്‍ ആകര്‍ഷകമായി തോന്നുന്നത് സിനിമയുടെ സ്വാധീനമാണ്. അതാണ് ഒരു സംവിധായകന്റെ ശബ്ദം.’ ടോക്‌സിക് ജെന്‍സിക്കു വേണ്ടിയുളള ചിത്രമാണെന്നും നടന്‍ വ്യക്തമാക്കി.
നേരത്തെ ചിത്രത്തിന്റെ ടീസറും യഷും കിയാരയും ഒന്നിച്ചെത്തിയ തബാഹി എന്ന ഗാനവും പുറത്തുവന്നതിന് പിന്നാലെ ചല രംഗങ്ങള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഗാങ്‌സ്റ്റര്‍ ഡ്രാമയാണ് ടോക്‌സിക്. കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി, നയന്‍താര, രുക്മണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 26 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Comments