ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ഖലിഫ. ചിത്രത്തില്‍ നടന്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
മാമ്പറക്കല്‍ അഹമദ് അലി എന്ന കരുത്തുറ്റ കഥാപാത്രമായി മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. തന്നോടുളള സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പുറത്താണ് അദ്ദേഹം ഈ വേഷം ചെയ്തതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഈ ചിത്രത്തില്‍ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമായിരിക്കും ഉണ്ടാകുകയെന്നും പൃഥ്വിരാജ് സിനിമയുടെ പ്രമോഷന്‍ ഭാഗമായി ദുബായില്‍ നടന്ന പരിപാടിയില്‍ സംസാരിച്ചു.
‘ഖലീഫയുടെ തിരക്കഥ എഴുതി കഴിഞ്ഞപ്പോള്‍ മാമ്പറക്കല്‍ ആമിര്‍ അലിയുടെ ഉപ്പൂപ്പയായി മറ്റൊരു കഥാപാത്രം ഉണ്ടാകുമെന്നറിയാമായിരുന്നു. മാമ്പറക്കല്‍ അഹമദ് അലിയായി ലാലേട്ടന്‍ അഭിനയിക്കണമെന്നത് ഞങ്ങളുടെയെല്ലാം ആഗ്രഹമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ എന്നോടുള്ള ഒരു സ്‌നേഹം കൊണ്ടെല്ലാം ആയിരിക്കാം. മോനെ ഉറപ്പായിട്ടും ചെയ്യാം എന്നെല്ലാം പറഞ്ഞ് അദ്ദേഹം അത് ചെയ്തു.
പക്ഷേ എനിക്കൊരു കാര്യം എടുത്തു പറയാനുള്ളത്. ഞങ്ങള്‍ ആ കഥാപാത്രം ചെയ്യുന്നത് ലാലേട്ടനാണെന്ന് പറഞ്ഞ ആ പോസറ്ററില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഖലീഫ പാര്‍ട്ട് വണ്‍ ദി ഇന്‍ട്രോ എന്ന്. അതുകൊണ്ട് തന്നെ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമേയുള്ളൂ, അത് മാത്രമേ പ്രതീക്ഷിക്കാവൂ. ദൈവമനുഗ്രഹിച്ച് ഈ സിനിമ നിങ്ങള്‍ക്കിഷ്ടപ്പെട്ട് ഒരു വിജയമാവുകയാണെങ്കില്‍ തീര്‍ച്ചയായും ഇതിന് ഒരു രണ്ടാം ഭാഗമുണ്ടകും. അതില്‍ മാമ്പറക്കല്‍ അഹമദ് അലിയുടെ കഥ പൂര്‍ണമായും പറയുകയും ചെയ്യും,’ പൃഥ്വിരാജ് പറഞ്ഞു.
വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന 'ഖലീഫ'യുടെ തിരക്കഥ ജിനു എബ്രഹാമാണ് രചിച്ചത്. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് നായിക. ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായ് പൃഥ്വിരാജ് എത്തുമ്പോൾ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെടുന്നു. രഞ്ജി പണിക്കർ. ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ,ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓണം റിലീസായി ഓഗസ്റ്റ് 20നാണ് ചിത്രം ആഗോള റിലീസ് ചെയ്യുന്നത്.

Comments