കോട്ടയം: സംസ്ഥാന ബിജെപിക്ക് കടുത്ത നാണക്കേടുണ്ടാക്കി പി.സി ജോർജിന്റെ ഫണ്ട് തട്ടിപ്പ് പ്രസംഗം ചർച്ചയാവുന്നു. പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപി കേന്ദ്രനേതൃത്വം നൽകിയ നാലരക്കോടി രൂപ പ്രാദേശിക നേതാക്കൾ തട്ടിയെടുത്തതായി പി സി ജോർജ് ആരോപിച്ചു. ബിജെപി നേതൃത്വം അനുവദിച്ച പണം നേതാക്കൾ തട്ടിയെടുത്തുവെന്നാണ് പിസി ജോർജിന്റെ ആരോപണം. കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗത്തിലാണ് പിസി ജോർജ് തട്ടിപ്പിനെ കുറിച്ച് പരാമർശിച്ചത്.
താൻ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാറില്ല എന്നും മധ്യമേഖലാ ജനറൽ സെക്രട്ടറി സജി കുരിക്കാട് ആണ് സാമ്പത്തികം കൈകാര്യം ചെയ്തതെന്നും പിസി തന്റെ പ്രസംഗത്തിൽ പറയുന്നു. ബിജെപിയുടെ പണം ഉപയോഗിച്ച് എല്ലാവരും പുതിയ കാർ വാങ്ങിക്കുകയാണ്. ബിജെപിയുടെ പണം ഉപയോഗിച്ച് കാർ മേടിച്ചാൽ കാറിടിച്ചു പോകുമെന്നും പിസി ജോർജ് പറഞ്ഞു. താൻ കണക്ക് ആവശ്യപ്പെട്ടപ്പോൾ രണ്ടു മുന്നു ദിവസം കഴിഞ്ഞ് നാല് കോടി 45 ലക്ഷം രൂപ ചിലവായെന്ന് കാണിച്ച് കണക്കു തന്നു. ഒരു എ ക്ലാസ് മണ്ഡലത്തിൽ 40 ലക്ഷം മാത്രമേ ചെലവഴിക്കാൻ സാധിക്കുകയുള്ളൂ.
സജി തന്ന കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകുമെന്നും പിസി ജോർജ് പരിഹസിച്ചു. ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കണം എന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. പണം എവിടെ പോയെന്ന് തനിക്കറിയില്ല. ആരൊക്കെ വീതം പറ്റി എന്ന് അറിയില്ല എന്നും പിസി പ്രസംഗത്തിൽ പറയുന്നു.

Comments