കാസർകോട്: കാസർകോട് മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി ഗണേശൻ (55), പ്ലസ്ടു വിദ്യാർത്ഥിനിയായ പതിനേഴുകാരിയായ മകൾ എന്നിവരാണ് ദാരുണമായി മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വാടകവീടിന്റെ കിടപ്പുമുറിയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.10 മണിയോടെയായിരുന്നു സംഭവം പുറത്തറിയുന്നത്.
ഒരേ ഹുക്കിലാണ് അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. മരണത്തിനുള്ള കാരണം വ്യക്തമല്ലെന്നും, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

Comments