ആൽവാർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആൽവാറിലെ പൊതുപരിപാടിക്കിടെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത് ഷായ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്താനും കരിങ്കൊടി കാണിക്കാനും വിദ്യാർത്ഥികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി.
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും സംബന്ധിച്ച പരിപാടികൾക്കായാണ് അമിത് ഷാ ആൽവാറിലെത്തിയത്. ഡൽഹിയിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് സംഘം പരിപാടിക്കിടെ പ്രതിഷേധത്തിന് ഒരുങ്ങിയത്.
അതേസമയം, വന്ദേമാതരം ആലാപന വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ അമിത് ഷാ രംഗത്തെത്തി. വന്ദേമാതരത്തെ കോൺഗ്രസ് അപമാനിച്ചുവെന്നും ഇതിൽ സോണിയ ഗാന്ധി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാജ്യം സോണിയ ഗാന്ധിയെ കാണുന്നുണ്ടെന്നും രാജ്യം അവർക്ക് മാപ്പ് നൽകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

Comments