ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടര്‍ന്ന് മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ നടത്താന്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ) തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ്റ്റംബര്‍ 9, 10 തീയതികളിലായി പരീക്ഷ നടക്കും. ഒന്‍പതാം തീയതി രാവിലെ 9 മുതല്‍ 12 വരെയുള്ള ഒന്നാം ഷിഫ്റ്റില്‍ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും. 10 ാംതീയതി രാവിലെ 9 മുതല്‍ 12 വരെയാണ് സോഷ്യോളജി പരീക്ഷ.
പരീക്ഷയെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എന്‍.ടി.എയുടെ നടപടി. പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലെ ചോദ്യപേപ്പറുകളിലെ ഗുരുതരമായ പിഴവ് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ പ്രത്യേക ആഭ്യന്തരസമിതിയെ നിയോഗിച്ചു. സമിതിയുടെ പരിശോധനയില്‍ പരാതികള്‍ ശരിയാണെന്ന് കണ്ടെത്തുകയും പുനഃപരീക്ഷയ്ക്ക് ശിപാര്‍ശ ചെയ്യുകയുമായിരുന്നു.ചോദ്യപേപ്പറുകളില്‍ വസ്തുതാപരമായ തെറ്റുകള്‍, ടൈപ്പിങ് പിഴവുകള്‍, പരിഭാഷയിലുണ്ടായ പോരായ്മകള്‍ എന്നിവ വ്യാപകമായിരുന്നു. കൂടാതെ ചോദ്യങ്ങളുടെ വാചക ഘടനയിലും വ്യാകരണത്തിലും തെറ്റുകളുണ്ടായി. മുന്‍വര്‍ഷങ്ങളിലെ നിരവധി ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചതായും കണ്ടെത്തി. അതേസമയം, സോഷ്യോളജി ചോദ്യാവലിയില്‍ അക്ഷരത്തെറ്റുകളും വിവര്ത്തനപ്പിഴവുകളും അച്ചടിദോഷങ്ങളും അനവധിയുണ്ടായിരുന്നുവെന്ന് എന്‍.ടി.എ ഉന്നതന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പറഞ്ഞു.
''ഇംീഷ് ചോദ്യപേപ്പറില്‍ കുറഞ്ഞത് 14 ചോദ്യങ്ങളെങ്കിലും 2024 ഡിസംബറിലെ പരീക്ഷയില്‍നിന്ന് അതേപടി ആവര്‍ത്തിച്ചു. കോമേഴ്സ് പേപ്പറിലും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഓരോ വിഷയത്തിലും പത്തിലധികം ചോദ്യങ്ങള്‍ വീതം ഒഴിവാക്കി. വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നതിന് പകരം ഈ മൂന്ന് വിഷയങ്ങളുടെയും പരീക്ഷകള്‍ വീണ്ടും നടത്താന്‍ തീരുമാനിക്കുകയായിരുന്നു.'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ജി.സി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണ്. അധ്യാപന അഭിരുചി, റീസണിംഗ് ശേഷി, പൊതുവിജ്ഞാനം എന്നിവയില്‍ നിന്നുള്ള 50 ചോദ്യങ്ങള്‍ അടങ്ങിയ ഒന്നാം പേപ്പറും വിഷയാധിഷ്ഠിതമായ 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ അടങ്ങിയ രണ്ടാം പേപ്പറും.
നീറ്റ് യു.ജി പരീക്ഷാത്തട്ടിപ്പ് വിവാദത്തെത്തുടര്‍ന്ന് എന്‍.ടി.എയില്‍ സമഗ്രമായ അഴിച്ചു പണിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. അതിനിടെയാണ് പുതിയ വിവാദം.ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടര്‍ന്നുണ്ടായ വിവാദങ്ങളെയും തുടര്‍ന്ന് എന്‍.ടി.എയുടെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി എന്‍.ടി.എയില്‍ പ്രത്യേക വിജിലന്‍സ്, ഇന്‍വെസ്റ്റിഗേഷന്‍, ഫോറന്‍സിക്സ് വിഭാഗങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പേപ്പര്‍ ചോര്‍ച്ച, ആള്‍മാറാട്ടം, പരീക്ഷാ തട്ടിപ്പ് തുടങ്ങിയ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനാണ് പുതിയ വിഭാഗങ്ങള്‍ രൂപീകരിച്ചത്. വിഭാഗങ്ങള്‍ക്കായി പ്രത്യേക ജനറല്‍ മാനേജര്‍ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിരുന്നു. സി.ബി.ഐ, ഐ.ബി, ഇ.ഡി, സൈബര്‍ ൈക്രം വിഭാഗങ്ങള്‍, സംസ്ഥാന പോലിസ് തുടങ്ങിയ അന്വേഷണ ഏജന്‍സികളുമായി ഏകോപിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ക്രമക്കേടുകളിലും ദേശീയ ടെസ്റ്റിങ് ഏജന്‍സിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വീഴ്ചകളില്‍നിന്ന് എന്‍.ടി.എ പാഠം പഠിച്ചില്ലെന്നും ഇത് ദുഃഖകരമാണെന്നും ജസ്റ്റിസ് പി.എസ്.നരസിംഹ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ വിമര്‍ശിച്ചിരുന്നു.
സി.ജെ.പി. നടത്തിയ സമരത്തെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനു മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നതും എന്‍.ടി.എയുടെ വീഴചകളുടെ പരമ്പരകളെ ത്തുടര്‍ന്നായിരുന്നു.

Comments