ആനക്കര; തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം വിവാദത്തിലേക്ക്. കള്ളിമുണ്ടെടുത്ത് വന്നാണ് തൃത്താലയുടെ എം.എല്‍.എ: വി.ടി. ബല്‍റാം ദേശീയ പതാക ഉയര്‍ത്തിയത്. ലുങ്കി വാല പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണിതെന്നു പറയുന്നുണ്ടെങ്കിലും പ്രതിഷേധം കാട്ടേണ്ടത് ദേശീയ പതാകയോടല്ല എന്നതാണ് വ്യാപക പ്രതിഷേധത്തിന് വഴിമാറിയത്.
ദേശീയ പതാകയെ വിവാദ വിഷയത്തിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലായിരുന്നെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. ജനപ്രതിനിധി എന്ന നിലയില്‍ മാന്യമായ വേഷം ധരിച്ച് പതാക ഉയര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ല. നിയമസഭാ സമ്മേളനത്തിന് ലുങ്കി മുണ്ട് ഉടുത്തു പോകുന്നതുപോലെ അല്ല സ്വാതന്ത്ര്യ ദിനത്തില്‍ ഒരു പഞ്ചായത്തിന്റെ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്.
ബല്‍റാം ധരിച്ച വേഷത്തില്‍ വീട്ടുമുറ്റത്ത് ദേശീയ പതാക ഉയര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ഒരു പൊതുപരിപാടിയില്‍ ലുങ്കി ധരിച്ച് സ്വാതന്ത്ര്യദിനത്തെ അവഹേളിക്കുന്ന തരത്തില്‍ കാട്ടിക്കൂട്ടുന്നത് മോശം പ്രവണതയെ വിളിച്ചുവരുത്താന്‍ മാത്രമേ കഴിയൂ എന്ന് പ്രമുഖര്‍ തന്നെ അഭിപ്രായപ്പെടുന്നു. ഇതിന് മുന്‍മ്പ് തൃത്താലയില്‍ എം.എല്‍.എ ആയിരുന്ന കാലത്ത് ഏ.കെ.ജിയെക്കുറിച്ച് മോശമയി പ്രസംഗിച്ചതിന്റെ പേരില്‍ സി.പി.എം വര്‍ഷങ്ങളോളം ബല്‍റാമിനെ ബഹിഷ്കരിച്ചിരുന്നു.
സി.കെ. ശശിപച്ചാട്ടിരി

Comments