
ഭര്‍ത്താവ് ഗൗതം കിച്ച്ലുവിന് ജന്മദിനാശംസകളുമായി നടി കാജല്‍ അഗര്‍വാള്‍. ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരം ആശംസകള്‍ നേര്‍ന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് പിറന്നാള്‍? ജന്മദിനാശംസകള് സുഹൃത്തേ... ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു കാജല്‍ കുറിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് പിറന്നാള്‍? ജന്മദിനാശംസകള് സുഹൃത്തേ... ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു കാജല്‍ കുറിച്ചത്.
ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 2020 ലാണ് കാജല്‍ അഗര്‍വാളും വ്യവസായി ഗൗതം കിച്ച്ലുവും വിവാഹിതരായത്. മുംബൈയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. 2022 ഏപ്രിൽ 19 നാണ് ഇരുവര്‍ക്കും മകന് നീല്‍ ജനിച്ചത്.
അതേസമയം സിനിമയിലും സജീവമാണ് കാജല്‍ അഗര്‍വാള്‍. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' ആണ് കാജലിന്റെ ഏറ്റവും പുതിയ ചിത്രം. മണ്ഡോദരിയുടെ വേഷത്തിലാണ് രാമായണത്തിൽ കാജല്‍ എത്തുന്നത്.
ചിത്രത്തില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി കന്നഡ താരം യഷും വേഷമിടുന്നു. ഇവരെ കൂടാതെ ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളും ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിങും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദീപാവലി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.







Comments