കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തമുണ്ടായി. ഹോട്ടലിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ആളുകളെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തമുണ്ടായില്ല. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റ് തക്കസമയത്ത് തന്നെ എത്തി തീകെടുത്തി. ഹോട്ടലിനോട് ചേര്‍ന്ന് ചായയ്ക്കായി സജ്ജമക്കിയരുന്നു പ്രത്യേക സംവിധാനം പൂര്‍ണ്ണമായും കത്തി നശിച്ചു.
ദേശീയപാതയ്ക്ക് സമീപമുള്ള മലബാര്‍ ഗ്രാന്റ് ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിന്റെ കൗണ്ടര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. റെഫ്രജിറേറ്റര് ഉള്‍പ്പെടെ അനേകം നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വിമാനത്താവളത്തോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ വലിയ തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടത്. 30 മിനിറ്റോളം തീപടര്‍ന്നു. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അങ്കമാലിയില്‍ നിന്നും ആലുവയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്ക്കാന്‍ എത്തിയത്. ആളുകള്‍ കൂട്ടം കൂടിയതിനാല്‍ വലിയ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. ഉച്ചയ്ക്ക് ഒരു 12 മണിയോടെയായിരുന്നു സംഭവം. എയര്‍പോര്‍ട്ടില്‍ നിന്നും ദേശീയപാതയിലേക്ക് കയറുമ്പോള്‍ ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് അഗ്നിക്കിരയായത്. തീ പടര്‍ന്നപ്പോള്‍ തന്നെ ആളുകള്‍ പുറത്തേക്ക് ഇറങ്ങി മാറുകയായിരുന്നു. ഹോട്ടലിന്റെ ഒരുഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു.

Comments