ഗുവാഹത്തി: നിയമപരമായി വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 20 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് അസം സർക്കാർ. വെട്ടിക്കുറയ്ക്കുന്ന തുക ആദ്യഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ ആദ്യഭാര്യയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായി വിവാഹമോചനം നേടാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുകയോ അനൗപചാരികമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുന്ന സർക്കാർ ജീവനക്കാരനെതിരെ ആദ്യഭാര്യ പരാതി നൽകിയാൽ ശമ്പളത്തിൽനിന്ന് 20 ശതമാനം പിടിച്ചെടുക്കും.
സംസ്ഥാനത്ത് ബഹുഭാര്യത്വം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ സിവിൽ നിയമങ്ങളിലും സർക്കാർ സർവീസ് ചട്ടങ്ങളിലും ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ ജീവനക്കാർക്ക് പുറമെ സ്വകാര്യമേഖലയിലും സമാനമായ നടപടി നടപ്പാക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

Comments