ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുപ്രതീക്ഷകളുടെയും ചിങ്ങമാസ പുലരിയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ. മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിന് തുടക്കമാകുന്ന ഈ മനോഹരമായ വേളയിൽ സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ സന്തോഷം പങ്കുവെച്ചത്.
‘പ്രതീക്ഷയുടെ ചിങ്ങപ്പുലരി…ഓണത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിന് തുടക്കമാകുന്ന ഈ ചിങ്ങപ്പുലരിയിൽ, മലയാളികളുടെ ഹൃദയങ്ങളിൽ ഇനി ആഘോഷത്തിന്റെ നാളുകൾ…ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുപ്രതീക്ഷകളുടെയും ഈ ചിങ്ങമാസ പുതുവത്സരത്തിൽ, എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ചിങ്ങമാസ പുതുവത്സരാശംസകൾ! ചിങ്ങം പിറന്നു… ഇനി ഓണത്തിനായുള്ള കാത്തിരിപ്പ്! ’സുജാതയുടെ വാക്കുകള്‍.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലായി നിരവധി മനോഹര ഗാനങ്ങളാണ് സുജാത സമ്മാനിച്ചിട്ടുള്ളത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ ഇരുപതിനായിരത്തിലധികം ഗാനങ്ങൾക്ക് താരം ശബ്ദം പകർന്നിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രത്തിലാണ് സുജാത ഒടുവിൽ മലയാളത്തിൽ ഗാനം ആലപിച്ചത്.

Comments