കൊച്ചി: ഓണാവധിയും ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളുടെ വേനലവധിയും ഒരേ സമയത്ത് അവസാനിക്കുന്നതോടെ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു. ഓണാവധിക്ക് ശേഷം ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് നിരക്കിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് അവസാന വാരത്തിൽ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റുകൾ സാധാരണക്കാർക്ക് താങ്ങാനാകാത്ത നിലയിലെത്തി.
ഓഗസ്റ്റ് 30ന് കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ശരാശരി ഇക്കോണമി ക്ലാസ് ടിക്കറ്റിന് 80,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. ഇറാൻ-യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന നിരക്ക് നേരത്തെ തന്നെ ഉയർന്ന നിലയിലായിരുന്നു. ഓഗസ്റ്റ് 20 വരെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് അബുദാബി, ദുബായ് റൂട്ടുകളിലേക്ക് 30,000 രൂപയിൽ താഴെ ടിക്കറ്റുകൾ ലഭിച്ചിരുന്നിടത്താണ് ഓഗസ്റ്റ് 30ഓടെ നിരക്ക് 1.10 ലക്ഷം രൂപ വരെയായി ഉയർന്നത്.
അതേസമയം, ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് സമാന കാലയളവിൽ ഇത്രയും വലിയ നിരക്ക് വർധന രേഖപ്പെടുത്തിയിട്ടില്ല. ഈ നഗരങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾക്ക് കേരളത്തേക്കാൾ ഏകദേശം 40 ശതമാനം വരെ കുറഞ്ഞ നിരക്കാണ് നിലവിലുള്ളത്.
സീറ്റുകളുടെ ലഭ്യത കുറയുന്നതിനനുസരിച്ച് നിരക്ക് വർധിക്കുന്ന ഡിമാൻഡ് അധിഷ്ഠിത നിരക്ക് സമ്പ്രദായം (Dynamic Pricing) വിമാനക്കമ്പനികൾ കർശനമാക്കിയതാണ് കേരളത്തിൽ നിന്നുള്ള സർവീസുകളിലെ അസാധാരണ നിരക്ക് വർധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
നാലംഗ കുടുംബത്തിന് അവധിക്കാലം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഉയർന്ന യാത്രച്ചെലവ് താങ്ങാനാകാതെ പല കുടുംബങ്ങളും യാത്ര നീട്ടിവെക്കാനും കുട്ടികളുടെ സ്കൂൾ പ്രവേശനം വൈകിപ്പിക്കാനും നിർബന്ധിതരാകുകയാണ്.
പ്രവാസികളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന വിമാനക്കമ്പനികളുടെ സീസൺ നിരക്ക് വർധന നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.

Comments