തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ കേരളം 2,200 കോടി രൂപ കൂടി കടമെടുക്കുന്നു. ചൊവ്വാഴ്ച നടക്കുന്ന ബോണ്ട് ലേലത്തിലൂടെയാണ് സർക്കാർ തുക സമാഹരിക്കുക. ഇതോടെ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് 14,400 കോടി രൂപയാകും.
ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, ബോണസ്, മറ്റ് ഉത്സവകാല ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ഓണക്കാലത്ത് മാത്രം സർക്കാരിന് ഏകദേശം 10,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണുള്ളത്. ഈ ഹ്രസ്വകാല സാമ്പത്തിക വിടവ് നികത്താനാണ് സർക്കാർ കടമെടുപ്പിനെ ആശ്രയിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കടമെടുപ്പ് പരിധി ഉയർത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കപ്പെടാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, വിപണിയിൽനിന്നുള്ള കടമെടുപ്പിന് പുറമെ ആഭ്യന്തര പണലഭ്യത ഉറപ്പാക്കാനും സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി സംസ്ഥാന ട്രഷറി പ്രത്യേക നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കമിട്ടു. സെപ്റ്റംബർ 30 വരെ നീളുന്ന പദ്ധതിയിൽ രണ്ടുവർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

Comments