കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 160 രൂപ വർധിച്ച് 1,14,320 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,290 രൂപയിലെത്തി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9,000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വം ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളായി വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്.
അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ആഗോള വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ് ഉയരം. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Comments