ന്യൂയോർക്കിൽ നടന്ന 44-ാമത് ഇന്ത്യ ഡേ പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് നടി പൂജ ഹെഗ്ഡെ. രാജ്യത്തെ ആഘോഷിക്കാൻ ഒത്തുകൂടിയ ഇന്ത്യൻ സമൂഹത്തിനൊപ്പം ചേരാൻ കഴിഞ്ഞത് വലിയൊരു പദവിയാണെന്നും താരം വിശേഷിപ്പിച്ചു.
പരേഡിനിടയിൽ ഇന്ത്യൻ പതാക കയ്യിലേന്തി നിൽക്കുന്ന ചിത്രങ്ങളും പൂജ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'ചീഫ് ഗസ്റ്റ്' എന്ന് എഴുതിയ ഒരു ഷാളും താരം ധരിച്ചിരിക്കുന്നതായി ചിത്രങ്ങളിൽ കാണാം.
"ന്യൂയോർക്കിലെ ഇന്ത്യ ഡേ പരേഡിൽ മുഖ്യാതിഥിയാകാൻ കഴിഞ്ഞത് തീർച്ചയായും വലിയൊരു അംഗീകാരവും അപാരമായ അഭിമാനവുമാണ്.
ന്യൂയോർക്കിന്റെ തെരുവുകൾ നമ്മുടെ രാജ്യത്തെയും നമ്മെ സ്വന്തം നാടുമായി ബന്ധിപ്പിക്കുന്ന എല്ലാറ്റിനെയും അഭിമാനത്തോടെ ആഘോഷിക്കുന്ന നിരവധി ഇന്ത്യക്കാരെക്കൊണ്ട് സജീവമാകുന്ന കാണുന്നത് അവിശ്വസനീയമായ ഒരനുഭവമായിരുന്നു.
ഈ ആദരവിനും, ന്യൂയോർക്കിലെ ഉദ്യോഗസ്ഥരോടൊപ്പം ഭംഗിയായി സംഘടിപ്പിച്ച പരിപാടിക്കും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന് നന്ദി.അവിടെയുണ്ടായിരിക്കാനും നിങ്ങളോടൊപ്പം ഇത് ചെയ്യാൻ കഴിഞ്ഞതും ഞാൻ നിസ്സാരമായി കാണാത്ത ഒരു പദവിയാണ്. എന്റെ കൂടെ ഞാൻ കൊണ്ടുപോകുന്ന ഈ നിമിഷത്തിന് നന്ദി," ജയ് ഹിന്ദ് എന്നീ വരികളാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.

പൂജ ഹെഗ്ഡെയ്ക്കൊപ്പം നടൻ അഡിവി ശേഷും ചീഫ് ഗസ്റ്റായി ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ 'താരാക് മേത്ത കാ ഊൾട്ട ചഷ്മ' പരമ്പരയിലെ പ്രധാന താരങ്ങളും ആദ്യമായി ന്യൂയോർക്ക് സിറ്റിയിലെ ഈ ആഘോഷവേദിയിൽ എത്തിച്ചേർന്നിരുന്നു.
ഡേവിഡ് ധവാൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമായ 'ഹൈ ജവാനി തോ ഇഷ്ക് ഹോനാ ഹൈ' ആണ് പൂജയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വരുൺ ധവാൻ, മൃണാൽ താക്കൂർ, മൗനി റോയ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

Comments