തൊടുപുഴ: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവ് അടക്കം നാലുപേരെ തൊടുപുഴ പൊലീസ് പിടികൂടി. ഇടുക്കി തൊടുപുഴ ഇടവെട്ടിയിലാണ് സംഭവം.
ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ്, അർഷിദ്, ആഷിഖ്, നിയാൻ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇവരിൽനിന്ന് 18 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ രാത്രി തെക്കുംഭാഗത്തുനിന്നാണ് രണ്ട് വാഹനങ്ങളിലായി എത്തിയ നാലുപേരെ പിടികൂടിയത്.
അർഷിദ് നേരത്തെയും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്ന് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന അളവിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഷിയാസ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നയാളാണ്. ഡിവൈഎഫ്ഐ ഭാരവാഹിയായിരിക്കെ മയക്കുമരുന്നിനെതിരെ ജാഥയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

Comments