ഒരു അമ്മ കുഞ്ഞിനെ ചേർത്തുപിടിച്ച് കരയുന്ന കാഴ്ച സാധാരണയായി ഏറെ വികാരനിർഭരമാണ്. എന്നാൽ അമേരിക്കയിൽ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയെന്ന കേസിൽ ലിൻഡ്സെ ക്ലാൻസിയുടെ വിചാരണ പുരോഗമിക്കുന്നതിനിടെ, സമാനമായ ദൃശ്യങ്ങളുമായി ടിക്ടോക്കിൽ പ്രത്യക്ഷപ്പെട്ട അമ്മമാർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും ചേർത്തുപിടിച്ച് കരയുന്ന സ്ത്രീകളാണ് വീഡിയോകളിലുള്ളത്. ക്ലാൻസിയുടെ വ്യക്തിഗത കുറിപ്പുകളിലെ ചില വരികൾ വീഡിയോകളിൽ ടെക്സ്റ്റായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചില വീഡിയോകളിൽ ‘same, Lindsay’ എന്ന വാക്കുകളും പ്രത്യക്ഷപ്പെടുന്നു. ക്ലാൻസി അനുഭവിച്ചിരുന്ന മാനസിക സമ്മർദങ്ങളോടും മാതൃത്വവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളോടും തങ്ങൾക്കുള്ള സാമ്യം പ്രകടിപ്പിക്കാനാണ് ചിലർ ഇത്തരത്തിൽ വീഡിയോകൾ പങ്കുവെച്ചതെന്നാണ് റിപ്പോർട്ട്.
എന്നാൽ ഇത്തരം വീഡിയോകൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. മൂന്ന് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രിമിനൽ കേസിനെ വ്യക്തിപരമായ സോഷ്യൽ മീഡിയ കണ്ടന്റാക്കി മാറ്റുന്നത് അനുചിതമാണെന്നാണ് വിമർശകരുടെ പ്രധാന ആരോപണം. ക്ലാൻസിയുടെ പ്രതിഭാഗം പ്രസവാനന്തര സൈക്കോസിസ് ബാധിച്ചിരുന്നുവെന്നാണ് വാദിക്കുന്നത്. അതേസമയം പ്രോസിക്യൂഷൻ അവർ കുട്ടികളെ ബോധപൂർവം കൊലപ്പെടുത്തിയെന്നാണ് വാദിക്കുന്നത്. വിചാരണ ഇപ്പോഴും തുടരുകയാണ്.
ഇതിനിടെ, ക്ലാൻസി കേസിനെ ചുറ്റിപ്പറ്റിയുള്ള സോഷ്യൽ മീഡിയ ചർച്ചകൾ പ്രസവാനന്തര മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധത്തെ എങ്ങനെ ബാധിക്കുമെന്നതും ചർച്ചയാകുന്നുണ്ട്. ദുരന്തത്തെ കേന്ദ്രീകരിച്ചുള്ള വൈറൽ ട്രെൻഡുകൾ യഥാർഥ മാനസികാരോഗ്യ പ്രശ്നങ്ങളെ ലഘൂകരിക്കുകയോ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയോ ചെയ്യരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

Comments