കാസർഗോഡ്: വീട്ടിലെ ടെലിവിഷൻ തകരാറിലായതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് മകൻ ഗുരുപ്രസാദ് പ്രഭുവിനൊപ്പം ഉറങ്ങാൻ കിടന്ന സാവിത്രിയെ രാവിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയതായാണ് പൊലീസ് പറയുന്നത്.
രാവിലെ ആറുമണിയോടെ എഴുന്നേറ്റ് ഉടൻ ടിവി കാണുന്നത് സാവിത്രിയുടെ പതിവായിരുന്നുവെന്ന് മകൻ പറഞ്ഞു. കഴിഞ്ഞ ദിവസം ടിവി തകരാറിലായതിനെ തുടർന്ന് നന്നാക്കാൻ കൊണ്ടുപോയിരുന്നു. ഇന്ന് തകരാർ പരിഹരിച്ച് തിരികെ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും വീട്ടിൽ ടിവി ഇല്ലാത്തതിൽ അമ്മ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും മകൻ പറഞ്ഞു.
സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഗീത പൈ മകളാണ്. ഗുരുപ്രസാദ് പൈ, പുഷ്പാവതി എന്നിവർ മരുമക്കളാണ്.

Comments