മുംബൈ: മന്ത്രിമാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ പൊതുതാൽപ്പര്യം മുൻനിർത്തി പുനഃപരിശോധിക്കാനും തിരുത്താനും റദ്ദാക്കാനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നിയമപരമായ അധികാരം നൽകുന്ന പുതിയ ചട്ടങ്ങൾ മഹാരാഷ്ട്രയിൽ നിലവിൽ വന്നു. 1975ലെ ചട്ടങ്ങൾക്ക് പകരമായാണ് ‘മഹാരാഷ്ട്ര ഗവൺമെന്റ് റൂൾസ് ഓഫ് ബിസിനസ്, 2026’ സർക്കാർ നടപ്പാക്കിയത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, ക്വാസി-ജുഡീഷ്യൽ കേസുകൾ ഒഴികെയുള്ള വിഷയങ്ങളിൽ മന്ത്രിമാർ എടുത്ത തീരുമാനങ്ങളിൽ മുഖ്യമന്ത്രിക്ക് ഇടപെടാം. തീരുമാനം മാറ്റുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള കാരണം രേഖാമൂലം വ്യക്തമാക്കണമെന്നാണ് വ്യവസ്ഥ.
പുതിയ ചട്ടത്തിലെ പ്രധാന വ്യവസ്ഥകൾ
മുഖ്യമന്ത്രിക്ക് വിപുലമായ അധികാരം: വകുപ്പ് മന്ത്രിമാർ എടുത്ത തീരുമാനങ്ങൾ പൊതുതാൽപ്പര്യം മുൻനിർത്തി തിരുത്താനോ അസാധുവാക്കാനോ മുഖ്യമന്ത്രിക്ക് അധികാരം ലഭിക്കും.
ബോംബെ ഹൈകോടതി വിധിയുടെ പശ്ചാത്തലം: 2023ൽ, നിലവിലുണ്ടായിരുന്ന ചട്ടപ്രകാരം മന്ത്രിമാരുടെ തീരുമാനങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്ക് സ്വതന്ത്ര അധികാരമില്ലെന്ന് ബോംബെ ഹൈകോടതി നിരീക്ഷിച്ചിരുന്നു. ഈ നിയമപരമായ പരിമിതി മറികടക്കുന്നതിനാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

Comments