കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പ്രശംസിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമുദായ താൽപ്പര്യം മുൻനിർത്തി മാത്രം പ്രവർത്തിക്കുന്ന വ്യക്തിയാണ് സുകുമാരൻ നായരെന്ന് തിരുവഞ്ചൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കേരളത്തിലെ സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് സുകുമാരൻ നായരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഛിദ്രശക്തികളെ എന്നും എൻഎസ്എസിൽ നിന്ന് അകറ്റിനിർത്തിയിട്ടുണ്ടെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
സ്വന്തം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി പ്രവർത്തിക്കുമ്പോഴും മറ്റ് വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിഘാതമാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. വ്യക്തിപരമായ നേട്ടത്തിനോ ലാഭത്തിനോ വേണ്ടി സുകുമാരൻ നായർ ഒരിക്കലും തന്റെ സ്ഥാനം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും അവ പരിപാലിക്കുന്നതിലും സുകുമാരൻ നായർ അസാധാരണമായ പ്രാഗൽഭ്യം കാട്ടിയിട്ടുണ്ടെന്നും തിരുവഞ്ചൂർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവർ ജി. സുകുമാരൻ നായർക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ അനുകൂലിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.

Comments