തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആര്.ടി.സി. വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാന കേന്ദ്രങ്ങളില്‍നിന്നു ദീര്‍ഘദൂര ബസുകളും മറ്റ് അധിക സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും. നാളെ മുതല്‍ 25 വരെയും 29 മുതല്‍ അടുത്ത മാസം മൂന്നു വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നത്. യാത്രക്കാര്‍ക്കു മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാനാകും.
അടുത്ത രണ്ടു വരെ ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും. തിരക്കനുസരിച്ച് ഈ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും. ഇതിനു പുറമെ ബജറ്റ് ടൂറിസം സെല്‍ വഴി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ താല്പര്യപ്രകാരം പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവോണം ഒഴികെയുള്ള ദിവസങ്ങളില്‍ പരമാവധി ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യാനാണ് തീരുമാനം. അവധി ദിവസങ്ങളില്‍ പ്രധാന റൂട്ടുകളിലെ സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ആലപ്പുഴയില്‍നിന്നു ബംഗളൂരുവിലേക്കും തിരിച്ചും പുതുതായി ആരംഭിച്ച വോള്‍വോ എക്സിക്യൂട്ടീവ് ക്ളാസ് സര്‍വീസ് ഓടിത്തുടങ്ങി.
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള എക്സിക്യൂട്ടീവ് ക്ളാസ് സര്‍വീസ് ഇന്ന് ആരംഭിക്കും. ബസ് വിവരങ്ങള്‍ അറിയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9447071021 എന്ന വാട്സാപ്പ് നമ്പറില്‍ 'ഹായ്' എന്ന സന്ദേശം അയയ്ക്കാം. എന്റെ കെ.എസ്.ആര്.ടി.സി. നിയോ ഒ.പി.ആര്.എസ്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വെബൈ്സറ്റിലൂടെയും കെ.എസ്.ആര്.ടി.സി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.

Comments