കുറിയന്നൂര്‍: കുറിയന്നൂര്‍ എം.ടി.എച്ച്.എസ് മാനേജ്മെന്റും കുറിയന്നൂര്‍ ബാസ്ക്കറ്റ്ബോള്‍ അക്കാദമിയും സംയുക്തമായി നിര്‍മ്മിച്ച അത്യാധുനിക ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം 21-ന് നടക്കും. സ്കൂള്‍ കാമ്പസില്‍ വൈകിട്ട് 4-ന് ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിക്കും. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എക്സ്പെഡിറ്റേഴ്സ്, ഓപ്പര്‍ച്യുണിറ്റി ഫൗണ്ടേഷന് ട്രസ്റ്റ് എന്നിവയുടെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ചാണ് രാജ്യാന്തര നിലവാരത്തിലുള്ള കായിക സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവിലെ സീനിയര്‍ നാഷണല്‍ ക്യാമ്പ് കളിക്കാരായ സെജിന്‍ മാത്യു, ജോഷ്വ സുനില്‍ ഉമ്മന്‍ എന്നിവരെ വാര്‍ത്തെടുത്ത സ്കൂളാണിത്.റവ. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗം നടത്തുകയും പുതിയ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട് നാടിന് സമര്‍പ്പിക്കുകയും ചെയ്യും.







Comments