പാരീസ്: യുവേഫാ ചാമ്പ്യന്‍സ് ലീഗ് 2026-27 സീസണിലെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കളമൊരുങ്ങുന്നത് വമ്പന്‍ പോരാട്ടങ്ങള്‍ക്ക്. നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ്-ജര്മൈന് (പി.എസ്.ജി), ബാഴ്സലോണ, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരെ നേരിടുമ്പോള്‍, 15 തവണ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്റര്‍ മിലാനെയും ആഴ്സണലിനെയും നേരിടും.
ആകെയുളള 36 ടീമുകള്‍ ടൂര്‍ണമെന്റിന്റെ പ്രാരംഭ ഘട്ടത്തിലെ തങ്ങളുടെ എട്ട് എതിരാളികളെ അറിയുന്ന നറുക്കെടുപ്പ് ഓഗസ്റ്റ് 27 വ്യാഴാഴ്ച മൊണാക്കോയിലെ ഗ്രിമാല്‍ഡി ഫോറത്തിലാണ് നടന്നത്. പരമ്പരാഗത ഗ്രൂപ്പ് ഘട്ടത്തിന് പകരമായി യുവേഫയുടെ വിപുലീകരിച്ച ലീഗ്-ഫേസ് ഫോര്‍മാറ്റ് നടപ്പിലാക്കുന്ന മൂന്നാമത്തെ സീസണാണ് 2026-27 ടൂര്‍ണമെന്റ്.
നാല് ഹോം മത്സരങ്ങളും നാല് എവേ മത്സരങ്ങളുമായി പങ്കെടുക്കുന്ന 36 ടീമുകളും ഓരോ വ്യത്യസ്തരായ എട്ട് എതിരാളികളെ നേരിടും.ഇതില്‍ നാല് മത്സരങ്ങള്‍ സ്വന്തം മൈതാനത്തും നാല് മത്സരങ്ങള്‍ എതിരാളികളുടെ മൈതാനത്തുമാണ്. ലീഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത നേടും.
ഒമ്പത് മുതല്‍ ഇരുപത്തിനാല് വരെ സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ നോക്ക്ഔട്ട് ഘട്ട പ്ലേ-ഓഫില്‍ മത്സരിക്കും. 25-ാം സ്ഥാനത്തോ അതിനു താഴെയോ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താകും.
തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് എത്തുന്ന പി എസ് ജി ക്കും പ്രീമിയര്‍ ലീഗ് ജേതാക്കളായ ആഴ്സണലിനും ചാമ്പ്യന്‍സ് ലീഗിലെ രാജാക്കന്മാരായ റയല്‍ മഡ്രിഡിനും ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനുമെല്ലാം കടുത്ത പോരാട്ടം നേരിടേണ്ടി വരും. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ കടുത്ത വെല്ലുവിളികളാണ് കാത്തിരിക്കുന്നത്.
കിരീടം നിലനിര്‍ത്താനിറങ്ങുന്ന പി.എസ്.ജിക്ക് ബാഴ്സലോണ, മാഞ്ചസ്റ്റര്‍ സിറ്റി, ആസ്റ്റണ്‍ വില്ല, റോമ എന്നീ വമ്പന്‍ ടീമുകളാണ് ആദ്യറൗണ്ടിലെ പ്രധാന എതിരാളികള്‍. സ്പാനിഷ് ക്ലബ്ബ് വിയ്യാറയല്‍, തുര്‍ക്കി ചാമ്പ്യന്മാരായ ഗലാറ്റസറെ എന്നിവരുമായും അവര്‍ ഏറ്റുമുട്ടും.
പ്രീമിയര്‍ ലീഗ് ജേതാക്കളായ ആഴ്സണലിന് പതിനഞ്ച് തവണ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡ്, ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്, ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡ്, ഇറ്റാലിയന്‍ ക്ലബ് നാപ്പോളി എന്നിവരാണ് ഗണ്ണേഴ്സിന്റെ പ്രധാന എതിരാളികള്‍.
ചാമ്പ്യന്‍സ് ലീഗിലെ രാജാക്കന്മാരായ റയല്‍ മഡ്രിഡിനും വെല്ലുവിളികള്‍ ഏറെയാണ്. ഇംഗ്ലീഷ് കരുത്തരായ ആഴ്സനലിന് പുറമെ, ജര്‍മന്‍ വമ്പന്മാരായ ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡ്, ഇറ്റാലിയന്‍ ക്ലബ്ബ് എ.സി മിലാന്, റെഡ് ബുള്‍ സാല്‍സ്ബര്‍ഗ്, ഡച്ച് ചാമ്പ്യന്മാരായ പി.എസ്.വി എന്നിവരെയാണ് റയലിന് പ്രാഥമിക ഘട്ടത്തില്‍ നേരിടാനുള്ളത്. മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ബയേണ്‍ മ്യൂണിക്കിനെതിരെയാണ് ആദ്യ മത്സരം. അത്ലറ്റിക്കോ മഡ്രിഡ്, ലെയ്പ്സിഗ്, എ.എസ്. റോമ എന്നിവരും യുണൈറ്റഡിന് വെല്ലുവിളിയാകും.
ലിവര്‍പൂളിന് അത്ലറ്റിക്കോ മഡ്രിഡ്, ഇന്റര്മിലാന്, പോര്‍ട്ടോ, വിയ്യാറയല്‍ എന്നീ ടീമുകളെയാണ് നേരിടാനുള്ളത്. കഴിഞ്ഞ സീസണില്‍ യൂറോപ്പ ലീഗ് നേടിയ ആസ്റ്റണ്‍ വില്ലയ്ക്ക് ബാഴ്സലോണ, ഡോര്‍ട്മുണ്‍ഡ്, ഗലാറ്റസറെ എന്നിവരാണ് എതിരാളികള്‍.
നോക്ക്ഔട്ട് പ്ലേ-ഓഫ് ഫെബ്രുവരി 16-17, 23-24 ല്‍ നടക്കും. പ്രീ ക്വാര്‍ട്ടര്‍ മാര്‍ച്ച് 9-10, 16-17 ലുമായി നടക്കും. ഏപ്രില്‍ 6-7, 13-14 തീയതികളിലായി ക്വാര്‍ട്ടര്‍ ഫൈനല്‍. സെമി ഫൈനല്‍ ഏപ്രില്‍ 27-28, മെയ് 4-5 തീയതികളില്‍ നടക്കും. മാഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ 2027 ജൂണ്‍ 5 നാണ് ഫൈനല്‍.

Comments