
കൊളംബോ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു സമനില തിരിച്ചടിയാണ്. 2-0 ത്തിനു പരമ്പര നേടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ മുന്നേറാമെന്നായിരുന്നു ഗില്ലിന്റെയും സംഘത്തിന്റെയും കണക്കുകൂട്ടല്‍. രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെ ഇന്ത്യക്ക് തിരിച്ചടിയേറ്റു. പോയിന്റ് ശതമാനത്തില്‍ ഇടിവും സംഭവിച്ചു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. ബംഗ്ലാദേശിനെ മറികടക്കാന്‍ ഇന്ത്യക്കായിട്ടില്ല. ലങ്ക ആറാം സ്ഥാനത്തും തുടര്‍ന്നു. 11 മത്സരങ്ങളില്‍നിന്ന് അഞ്ച് ജയവും നാല് തോല്‍വിയും രണ്ട് സമനിലയുമടക്കം 68 പോയന്റ് നേട്ടം. നിലവില്‍ 51.52 ആണ് ഇന്ത്യയുടെ പോയിന്റ് ശതമാനം. നേരത്തേ പോയിന്റ് ശതമാനം 53.33 ആയിരുന്നു.
കൊളംബോ ടെസ്റ്റ് സമനിലയായതോടെ പോയന്റ് ശതമാനത്തില്‍ ഇടിവുണ്ടായി. ബംഗ്ലാദേശാണ് പട്ടികയില്‍ നാലാമത്. ന്യൂസിലന്‍ഡ് മൂന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. കിവീസിന് 72.22 പോയന്റ് ശതമാനവും ദക്ഷിണാഫ്രിക്കയ്ക്ക് 75 പോയന്റ് ശതമാനവുമുണ്ട്. പട്ടികയില്‍ തലപ്പത്ത് ഓസ്ട്രേലിയ തന്നെയാണ്. പത്ത് മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും രണ്ട് തോല്‍വിയുമായി 80 പോയന്റ് ശതമാനമുണ്ട്. നിലവിലെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഏഴു മത്സരങ്ങളാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും ഇന്ത്യക്ക നോക്കൗട്ടാണ്. നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടു മത്സരങ്ങളുടെ പരമ്പരയാണ് ഇനി കളിക്കാനുള്ളത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിനു മുമ്പ് ഓസ്ട്രേലിയയോട് അഞ്ച് മത്സരങ്ങളുടെ പരമ്പരയും കളിക്കും. ഡാര്വിന് ടെസ്റ്റില്‍ ബംഗ്ലദേശ് ഓസ്ട്രേലിയയെ തോല്പിച്ച സാഹചര്യത്തില്‍ ഇന്ത്യക്ക് ഇനിയുള്ള എല്ലാ കളികളും ജയിക്കണം. എല്ലാ മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 68.52 ലെത്തും.







Comments