ചെന്നൈ: ചികിത്സയ്ക്കും കുടുംബം പുലർത്തുന്നതിനുമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. എസ്. പദ്മാവതി (71) ആണ് മരിച്ചത്. സംഭവത്തിൽ മകൻ പാർഥസാരഥിയെ (44) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് പദ്മാവതിയെ വീൽചെയറിൽ ഇരുത്തി പാർഥസാരഥി മനവൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെത്തുകയായിരുന്നു. യലഗിരി എക്സ്പ്രസ് എത്തിയപ്പോൾ വീൽചെയറിലിരുന്ന അമ്മയെ ഇയാൾ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിൻ ഇടിച്ച് പദ്മാവതി സംഭവസ്ഥലത്തുതന്നെ മരിച്ചു.
ആദ്യഘട്ടത്തിൽ സംഭവം അപകടമാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വീൽചെയർ കണ്ടെത്തിയതോടെ സംശയം തോന്നി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പാർഥസാരഥി അമ്മയെ വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.
പദ്മാവതിക്ക് ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗമുണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളുള്ള സഹോദരനെയും അമ്മയെയും പരിചരിക്കേണ്ട ഉത്തരവാദിത്തം പാർഥസാരഥിക്കായിരുന്നു. ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ കരാർ ജീവനക്കാരനായ ഇയാളുടെ പ്രതിമാസ വരുമാനം 12,000 രൂപയായിരുന്നു.
ഭാര്യയും രണ്ട് പെൺമക്കളും ഇയാളിൽനിന്ന് അകന്നു കഴിയുകയായിരുന്നു. കടുത്ത മദ്യപാനിയായിരുന്ന പാർഥസാരഥി കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും സഹിക്കാനാകാതെയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
പദ്മാവതിക്ക് മൂന്ന് മക്കളാണ്. മൂത്ത മകൻ അസുഖബാധിതനാണ്. ഇയാൾ അമ്മയ്ക്കും പാർഥസാരഥിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. രണ്ടാമത്തെ മകൻ വിവാഹിതനായി മാറിത്താമസിക്കുകയാണ്.
സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പാർഥസാരഥിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Comments