സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം ജയിലര്‍ 2 വിലെ ആദ്യ ഗാനത്തിന്റെ പ്രമോ പുറത്തിറങ്ങി. നടി ഷംന കാസിമിനെയും വീഡിയോയില്‍ കാണാം. പാട്ടില്‍ താരത്തിന്റെ കലക്കന്‍ ഡാന്‍സ് നമ്പരുണ്ടാകുമെന്ന സൂചനയാണ് പ്രമോ നല്‍കുന്നത്. ‘അല്ല ബോലെലോ ’എന്ന ഗാനത്തിന്റെ പ്രമോയില്‍ ഷംനയുടെ നൃത്തത്തിന്റെ ചെറിയൊരു ഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ജയിലര്‍ 2 സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഷംന. ‘ജയിലര്‍ 2 എന്ന വലിയ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷവും കടപ്പാടുമുണ്ട്. ഈ അവിശ്വസനീയമായ അവസരം എനിക്ക് നല്‍കിയതിന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സര്, നെല്‍സണ്‍ ദിലീപ്കുമാര് സര്, അനിരുദ്ധ് രവിചന്ദര്‍ സര്, ജാനി മാസ്റ്റര്‍ എന്നിവര്‍ക്കും മുഴുവന്‍ ജയിലര്‍ 2 ടീമിനും എന്റെ ഹൃദയംഗമമായ നന്ദി. ഈ മറക്കാനാവാത്ത സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന് ഞാന്‍ ദൈവത്തിനോട് നന്ദി പറയുന്നു. ശരിക്കും ബഹുമാനവും നന്ദിയും അനുഗ്രഹവും തോന്നുന്നു’ ഷംന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അനിരുദ്ധ് സംഗീതമൊരുക്കിയ അല്ല ബോലെലോ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധും ദീപ്തി സുരേഷും ചേര്‍ന്നാണ്. അരുണ്‍രാജ കാമരാജ് ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ഗാനം ഓഗസ്റ്റ് 21 ന് പുറത്തിറങ്ങും.

Comments