
കൊട്ടാരക്കര: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാമ്പിന് സമീപം തൂങ്ങി മരിച്ച മലയാളി സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കള്‍. മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം എത്തിച്ചു. റീപോസ്റ്റുമാര്‍ട്ടം നടത്താതെ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ സമ്മതിക്കുകയൊള്ളുവെന്നും ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു.
രാവിലെ 9.30 എത്തിച്ച മൃതദേഹം അരമണിക്കൂറിലധികം ട്രോളിയില്‍ തന്നെ സൂക്ഷിച്ചു. 25 മിനിട്ടിന് ശേഷമാണ് ദേശീയ പതാക പുതപ്പിച്ചതെന്നും ആരോപിച്ചു. റീപോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനാവശ്യമായ ഉത്തരവുകള്‍ ലഭിച്ചില്ലെന്ന് സൈന്യം അറിയിക്കുകയായിരുന്നു. കളക്ടര്‍ ഇത് സംബന്ധിച്ച് അനുമതി നല്‍കിയിരുന്നു. ഇന്ന് രാവിലെ ബന്ധുക്കള്‍ അവിടെയെത്തി പരാതിപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ഇതിന് അനുമതി നല്‍കിയത്. കൊല്ലം എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയി മാത്യുവിനെയാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് സൈനികതലത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.






