കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് ജയിലിലടച്ചു. നെടുമ്പാശ്ശേരി പൊലീസാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷിനെതിരെ അറസ്റ്റുവാറന്റും നിലവിലുണ്ടായിരുന്നു. കഴിഞ്ഞ മാസം സ്പായിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അനീഷ് പിടിയിലായത്.
കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിൽ അനീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽ അഞ്ചും തമിഴ്നാട്ടിൽ മൂന്നും കേസുകളുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ നാലും വധശ്രമക്കേസുകളാണ്. തമിഴ്നാട്ടിലും സ്വർണക്കവർച്ച ഉൾപ്പെടെയുള്ള കേസുകളിൽ ഇയാൾ പ്രതിയാണ്.
കഴിഞ്ഞ വർഷം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ അനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. സംഭവത്തിൽ അമ്പായത്തോട് അഷ്റഫ്, ഹുസൈൻ കൊച്ചി എന്നിവർ പിടിയിലായിരുന്നു. അനീഷ് നടത്തിയ ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയാണ് വധശ്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Comments