കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ പുലിയാണ് ചത്തത്. പരിശോധനയ്ക്കായി ആറളം ഫാം മേഖലയിലേക്ക് എത്തിച്ചപ്പോഴാണ് പുലി ചത്തത്.
ആന്തരിക അവയവങ്ങൾക്കുണ്ടായ പരിക്കുകളാണ് പുലിയുടെ മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ചികിത്സയ്ക്കായി ആറളത്ത് എത്തിച്ചപ്പോഴായിരുന്നു മരണം.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് പുലി കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന പശു നിർത്താതെ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുലിയെ കണ്ടതെന്ന് സമീപവാസി പറഞ്ഞു. കെണിയിൽ കുടുങ്ങിയത് പുലിയാണെന്ന് സ്ഥിരീകരിച്ച ശേഷം നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആറളത്ത് എത്തിച്ച് ചികിത്സ നൽകിയത്. എന്നാൽ പുലിയെ രക്ഷിക്കാനായില്ല.
അനധികൃതമായി കെണി സ്ഥാപിച്ചയാളെ കണ്ടെത്തി പ്രതിചേർക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments